അരിന്റെ ആറാം പിറന്നാൾ പാരീസിൽ; മകളുടെ ആഘോഷചിത്രങ്ങളുമായി അസിൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. മകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് അസിൻ. വളരെ അപൂർവ്വമായി മാത്രമാണ് അസിൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളത്. അതിലൊന്ന് മകളുടെ പിറന്നാൾ ആണ്.
ഇപ്പോഴിതാ, അരിന്റെ ആറാം പിറന്നാളിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അസിൻ. പാരീസിലാണ് ഇത്തവണ ആഘോഷം. അതേസമയം, ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ നിന്നും അസിൻ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം തേടിയെത്തിയിരുന്നു.
Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?
മകളുടെ അഞ്ചാം പിറന്നാൾ ദിനത്തിലും അസിൻ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ് !!!!! അരിന് അഞ്ചാം ജന്മദിനാശംസകൾ! അനന്തമായും, അളവറ്റും, അതിരുകളില്ലാതെ, ശാശ്വതമായും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു! ദയയുള്ള ഹൃദയവും മിന്നുന്ന പുഞ്ചിരിയും ഏറ്റവും രസകരമായ പരാമർശങ്ങളും മനോഹരമായ നൃത്തച്ചുവടുകളുമുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്… നിങ്ങൾ വളരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു! റോക്ക്-എറ്റ് ലിൽ റോക്ക്സ്റ്റാർ! ഒരു സ്ഫോടനം!’- അസിൻ കുറിക്കുന്നു.
Story highlights- arin’s sixth birthday celebration photos