ഓന്തിനെ പോലെ നിറം മാറുന്ന അത്ഭുത തടാകം; അപൂർവ കാഴ്ച്ചയൊരുക്കുന്ന ചൈനയിലെ ജിയുഷെയ്ഗോ
നിറം മാറുന്നതിൽ വീരന്മാരാണ് ഓന്തുകൾ. എന്നാൽ ഓന്തിനെ പോലെ നിറം മാറാൻ ഒരു തടാകത്തിന് കഴിയുമോ? എങ്കിൽ ഓന്തിനെ പോലെ നിറം മറുന്ന ഒരു തടാകമുണ്ട്. ചൈനയിൽ സ്ഥിതി ചെയ്യുന്ന ജിയുഷെയ്ഗോ തടാകമാണ് ഈ അപൂർവ കാഴ്ച സഞ്ചാരികൾക്ക് വേണ്ടി ഒരുക്കുന്നത്. (colour changing river jiuzhaigou in china)
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ഈ തടാകം പല സമയത്തും പല നിറങ്ങളിലായി കാണപ്പെടും. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളിലാണ് തടാകം കാണപ്പെടുന്നത്. ചൈനയിലെ സിഷ്യാൻ മേഖലയിലെ നാൻപിങ് ക്യാന്റോണിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
കണ്ണാടി പോലെ തിളങ്ങുന്ന അത്രമേൽ ശുദ്ധമായ തടാകമാണിത്. അത് കൊണ്ട് തന്നെ 16 അടി ആഴമുള്ള തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികൾക്ക് കാണാൻ കഴിയും. പൂക്കളാലും മരങ്ങളാലും ചുറ്റപ്പെട്ട ഈ തടാകം സഞ്ചാരികളുടെ മനം കവരും. തടാകത്തിൽ മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകൾ ഉള്ളതിനാലാകാം നിറം മാറാൻ സാധിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് കൃത്യമായി മനസിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല.
Read also: വീട് വൃത്തിയാക്കുമ്പോൾ സൂക്ഷിച്ചോളൂ; ചിലപ്പോൾ കോടികൾ തടഞ്ഞാലോ!
തണുപ്പുകാലത്ത് ചുറ്റുമുള്ള പര്‍വതങ്ങളും മരങ്ങളുമെല്ലാം മഞ്ഞുപുതച്ച് നില്‍ക്കുമ്പോഴും ജിയുഷെയ്ഗോ തടാകം ഇതേപോലെ തന്നെ നില്ക്കും. തടാകത്തിലെ വെള്ളം കട്ടിയായി പോകാറില്ല. ചൂടുള്ള നീരുറവ മൂലമാണ് വെള്ളം കട്ടിയാകാത്തത്.
ജിയുഷെയ്ഗോ തടാകവും അതിനടുത്തുള്ള നേച്ചര്‍ റിസര്‍വുമെല്ലാം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. ടിബറ്റന്‍ പീഠഭൂമിയിലെ താഴ്വരയിലാണ് ജിയുഷെയ്ഗോ തടാകം സ്ഥിതി ചെയ്യുന്നത്.
Story highlights: colour changing river jiuzhaigou in china