“കൊച്ചിയെ സംഗീത സാന്ദ്രമാക്കാൻ ഡിബി നൈറ്റ് ചാപ്റ്റർ 3”; ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്!!

October 6, 2023

കൊച്ചി നഗരിയെ സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് ഫെസ്റ്റിവലുമായി ഫ്‌ളവേഴ്‌സ് എത്തുന്നു. നവംബർ 4 ന് നടക്കുന്ന ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിരിക്കുകയാണ്. 699 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. മികച്ച പ്രതികരണമാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ early bird ടിക്കറ്റുകൾ മുഴുവനും വിറ്റുകഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഇന്നലെ രാത്രി 8 മണിയോടെ അവസാനിപ്പിച്ചു. 499 രൂപയായിരുന്നു early bird ടിക്കറ്റിന്റെ നിരക്ക്. (dB night by flowers chapter 3 Ticket Booking)

കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ച് നടക്കുന്ന ഈ സംഗീത നിശയിൽ സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ് അണിനിരക്കുന്നത്.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

കൊച്ചി നഗരിയെ ആവേശം നിറയ്ക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കുമെന്നത് തീർച്ച. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.

ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623

Story Highlights: dB night by flowers chapter 3 Ticket Booking