പത്താം വയസിൽ ട്രെൻഡ് സെറ്റർ; സോഷ്യൽ മീഡിയയിൽ ആരാധകനിര, ഫാഷൻ വീക്കുകളിലെ താരം!!
പത്താം വയസിൽ ഫാഷൻ ഐക്കൺ. സോഷ്യൽ മീഡിയയിൽ വൻ ആരാധകനിര! ആരെക്കുറിച്ചാണെന്നല്ലേ? അമേരിക്കയിലെ മിയാമിയിൽ നിന്നുള്ള ടേയ്ലൻ ബിഗ്സ്. വൻകിട ഫാഷൻ ബ്രാൻഡുകളെടയടക്കം മുഖമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇതിനകം തന്നെ പതിനഞ്ചോളം ഫാഷൻ വീക്കുകളിൽ ഈ പത്തുവയസുകാരി പങ്കെടുത്തിട്ടുണ്ട്. ( meet 10 year old fashion influencer taylen biggs)
പാരീസ് ഫാഷൻ വീക്കിൽ ബാൽമെയ്ൻ ഷോയിൽ അതിശയിപ്പിക്കുന്ന ചുവടുകളോടെ എത്തിയ ടേയ്ലന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫ്രഞ്ച് ലേബലായ ബാൽമെയ്ന്റെ വെള്ള ജാക്കറ്റ്-സ്കർട്ട് കോംബോയിലാണ് ടേയ്ലൻ എത്തിയത്. കറുത്ത നിറത്തിലുള്ള ബൂട്ടും വിന്റേജ് സ്റ്റൈൽ സൺഗ്ലാസും അണിഞ്ഞെത്തിയ ടേയ്ലൻ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
ഫാഷൻ മേഖലയാണ് ഈ കൊച്ചുമിടുക്കിയ്ക്ക് ഏറെ ഇഷ്ടം. ഇതിനായി ടേയ്ലനെ സഹായിക്കാൻ അച്ഛനായ ജോഷ് ബിഗ്സും ഒപ്പമുണ്ട്. കൺസ്ട്രക്ഷൻ കോൺട്രാക്റ്റർ ജോലി ഉപേക്ഷിച്ചാണ് ജോഷ് മുഴുവൻസമയം മകൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. പതിനെട്ടുമാസം പ്രായമുള്ളപ്പോഴാണ് ടേയ്ലൻ ആദ്യമായി മോഡലിങ് ചെയ്യുന്നത്. അമ്മയാണ് ടേയ്ലന്റെ ചിത്രങ്ങൾ സമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നത്.
Story Highlights: meet 10 year old fashion influencer taylen biggs