രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; ഒരു കോടി രൂപയുടെ സഹായവുമായി കരസേന!

October 23, 2023

സിയാച്ചിനിൽ വീരമൃത്യവരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും. രാഹുൽ ഗാന്ധിയുൾപ്പെടുള്ള നേതാക്കൾ സിയാച്ചിനിൽ വീരമൃത്യവരിച്ച അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് സഹായം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥർ സഹായവുമായി രംഗത്തെത്തിയത്. (On Duty Agniveer Dies In Siachen)

സിയാച്ചിൻ ഡ്യൂട്ടി സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓപറേറ്റർ അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്മണന് ഇന്ത്യൻ സൈന്യം ഞായറാഴ്ച ആദരാഞ്ജലി അർപ്പിച്ചിരുന്നു.ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് അവരുടെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിച്ചു.

Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ഫയർ ആൻഡ് ഫ്യൂറി കോർപ്സ് എക്‌സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്,”മഞ്ഞിൽ നിശ്ശബ്ദരായി നിലകൊള്ളാൻ, അവർ വീണ്ടും എഴുന്നേറ്റു മുന്നേറും. അഗ്നിവീർ (ഓപ്പറേറ്റർ) ഗവാട്ടെ അക്ഷയ് ലക്ഷ്മണന്റെ പരമോന്നത ത്യാഗത്തെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ എല്ലാ അഭിവാദ്യവും. സിയാച്ചിൻ, കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നു,” ദു:ഖത്തിന്റെ ഈ വേളയിൽ കുടുംബത്തോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

Story Highlights: On Duty Agniveer Dies In Siachen