പതിവായി കാലുവേദന നിങ്ങളെ അലട്ടുന്നുണ്ടോ..? കാരണങ്ങളറിയാം, ഉടന്‍ ചികിത്സ തേടാം
നിരന്തരമായ കാലുവേദനയെ നിങ്ങള്‍ അവഗണിക്കാറുണ്ടോ നിങ്ങള്‍.. എന്നാല്‍ അത്തരത്തില്‍ നിസാരമായി കാണുന്ന രോഗലക്ഷണങ്ങള്‍ ഭാവിയില്‍ ദോഷകരമായി തീര്‍ന്നേക്കാം.. അതുകൊണ്ടുതന്നെ വിട്ടുമാറാത്ത കാലുവേദനയ്ക്ക് പിന്നിലെ കാരണങ്ങളും അവയുടെ ലക്ഷണങ്ങളും ചികിത്സ രീതികളും തീര്‍ച്ചയായും അറിഞ്ഞിരിക്കണ്ടതുണ്ട്. ( Common Causes of Lower Leg Pain and Treatments )
പേശി ഉളുക്ക്; ഭാരം ഉയര്‍ത്തുകയോ അല്ലെങ്കില്‍ പെട്ടെന്നുള്ള കാലുകളുടെ ചലനങ്ങളോ പേശി ഉളുക്കിന് കാരണമായേക്കാം. പേശികളുടെ ഉളുക്ക് കാലിന്റെ ആ ഭാഗത്തെ മൊത്തത്തിലുള്ള വേദനയ്ക്ക്് കാരണമാകാറുണ്ട്. കാലുകള്‍ ചലിപ്പിക്കുമ്പോള്‍ ഈ വേദന കൂടുന്നത് സാധാരണമാണ്. അതിനാല്‍, പേശി ഉളുക്ക് വരുമ്പോള്‍ കാലുകള്‍ക്ക് പരമാവധി വിശ്രമം നല്‍കണം. ഐസ് പായ്ക്കുകള്‍ വെച്ചും ശരിയായ വ്യായാമത്തിലൂടെയും വേഗത്തില്‍ വേദന കുറയ്ക്കാന്‍ സാധിക്കും.
പെരിഫറല്‍ ആര്‍ട്ടറി രോഗം; കാലുകളിലേക്കുള്ള രക്തചംക്രമണം കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗമാണ് പെരിഫറല്‍ ആര്‍ട്ടറി രോഗം. അസ്ഹ്യമായ വേദന, ക്ഷീണം എന്നിവയായിരിക്കും ഇതിന്റെ ലക്ഷണങ്ങള്‍. ഈ സമയത്ത് നിങ്ങളുടെ കാലുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കണം. ചില സാഹചര്യങ്ങളില്‍, തൊലിപ്പുറത്ത് നിറവ്യത്യാസം ഉണ്ടാകാം. വേദന വന്നാല്‍ ഉടനെതന്നെ ഡോക്ടറെ സമീപിക്കണം.
ഡീപ് വെയിന്‍ ത്രോംബോസിസ്; കാലുകളില്‍ രക്തം കട്ടപിടിക്കുന്നതാണ് ഈ രോഗം. ഈ സമയങ്ങളില്‍ കാലുകളില്‍ അസഹ്യമായ വേദന, വീക്കം, ചുവപ്പ് എന്നിവ ഉണ്ടായേക്കാം. വേദന പേശികളിലേക്കും തുടയുടെ ഭാഗത്തേക്കും വരാന്‍ സാധ്യതയുണ്ട്. രോഗം ലക്ഷണം കണ്ടാലുടന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ചികിത്സയുടെ ഭാഗമായി മരുന്നുകളോടൊപ്പം ഫിസിയോ തെറാപ്പിയും ആവശ്യമായിവരും. ചിലപ്പോള്‍ രോഗമുക്തിക്കായി ശസ്ത്രക്രിയയും ആവശ്യമായേക്കാം.
Read Also: ആരോഗ്യകരമായ ജീവിതത്തിനായുള്ള 6 പ്രഭാത ശീലങ്ങൾ
ആര്‍ത്രൈറ്റിസ്; കാല്‍മുട്ടിന്റെയും ഇടുപ്പിന്റെയും ഭാഗത്തെ മാത്രം ബാധിക്കുകയും കാലുകളില്‍ വിട്ടുമാറാത്ത വേദന ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ രോഗം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന പേരുകളിലും അറിയപ്പെടും. മരുന്നുകള്‍, ഫിസിയോ തെറാപ്പി എന്നിവകൊണ്ട് സുഖപ്പെടുത്താനാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ജോയിന്റ് മാറ്റിവയ്ക്കല്‍ പോലും ആവശ്യമായി വന്നേക്കാം.
Story highlights: Common Causes of Lower Leg Pain and Treatment Options