ആരോഗ്യകരമായ ജീവിതത്തിനായുള്ള 6 പ്രഭാത ശീലങ്ങൾ

November 25, 2023

രാവിലെ നമ്മൾ ആദ്യം ചെയ്യുന്നത് എന്താണോ, അത് നമ്മളുടെ ആ ദിവസത്തെ മുഴുവൻ നിർവചിക്കും എന്ന് പറയുന്നത് വെറുതെയല്ല. ബാക്കിയുള്ള പകൽ നമുക്ക് എന്തൊക്കെ തോന്നുമെന്നും, നമ്മൾ എത്രത്തോളം ഊർജത്തോടെ ഇരിക്കും എന്നതിൽ ഇത് വലിയ സ്വാധീനം ചെലുത്തിയേക്കാം. അതിനാൽ, നിങ്ങളുടെ ആരോഗ്യകരമായ ജീവിത യാത്രയിൽ നല്ല പ്രഭാത ശീലങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. ജീവിതം ചിട്ടപ്പെടുത്താൻ സഹായിക്കുന്ന ദിനചര്യകളും സംവിധാനങ്ങളും നിങ്ങളെ ഒരു നല്ല മാനസികാവസ്ഥയിൽ എത്തിക്കും.

അതിനായി ആരോഗ്യകരമായ ജീവിതത്തിനായുള്ള 6 പ്രഭാത ശീലങ്ങൾ ഇനി പിന്തുടരാം..

തലേദിവസം രാത്രി നിങ്ങളുടെ അടുത്തദിനം ആസൂത്രണം ചെയ്യുക..വൈകുന്നേരങ്ങളിൽ അൽപ്പം സമയമെടുത്ത് തയ്യാറാക്കി അടുത്ത ദിവസം നിങ്ങൾ എന്താണ് നാളെ ചെയ്യുന്നതെന്നും ചെയ്യേണ്ടതെന്നും ആലോചിക്കുക. ചെയ്യേണ്ടവയുടെ ലിസ്റ്റ് എഴുതി നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ജോലികൾ ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുക. പിറ്റേന്ന് ധരിക്കാനുള്ള വസ്ത്രങ്ങൾ അന്ന് തയ്യാറാക്കിവയ്ക്കാൻ ശ്രമിക്കണം. അതുവഴി നിങ്ങൾക്ക് രാവിലെ വസ്ത്രം തെരഞ്ഞെടുക്കാനുള്ള സമയനഷ്ടം ഇല്ലാതെയാകും.

ധാരാളം വെള്ളം കുടിക്കുക– രാത്രിയിലെ നീണ്ട ഉറക്കത്തിനു ശേഷം നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നു. ഉണർന്ന ഉടൻ ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക.ജലാംശത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്. കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഊർജ്ജത്തെയും മറ്റ് ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കും.നിർജ്ജലീകരണം മൂലം ക്ഷീണം തോന്നുകയും തലവേദനയും മാനസിക വ്യതിയാനങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഉറക്കമുണർന്നതിന് ശേഷം വെള്ളം കുടിക്കുന്നത് വൻകുടലിനെ ശുദ്ധീകരിക്കാനും കിഡ്‌നികൾ നന്നായി പ്രവർത്തിക്കാനും സഹായിക്കുന്നു എന്നതാണ് മറ്റൊരു വലിയ ഗുണം. അതിനാൽ ആരോഗ്യത്തിന് നടപ്പിലാക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഭാത ശീലങ്ങളിൽ ഒന്നാണ് വെള്ളം കുടിക്കുന്നത്.

ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക- ആരോഗ്യകരമായ പ്രഭാതഭക്ഷണം നിങ്ങളെ ഊർജ്ജസ്വലമാക്കും. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ, പെട്ടെന്ന് വിശപ്പ് തോന്നുകയും അത് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. അതിനാൽ, പഴങ്ങളും ആരോഗ്യകരമായ ഭക്ഷണവും കഴിക്കാൻ ശ്രമിക്കുക.

ഉണർന്നാലുടൻ ഫോൺ പരിശോധിക്കരുത്– പലരും ഫോൺ അലാറം ക്ലോക്ക് ആയി ഉപയോഗിക്കുന്നു. അതിനാൽത്തന്നെ രാവിലെ ആദ്യം ഫോൺ പരിശോധിക്കാൻ പ്രലോഭിതരാകുന്നു. രാവിലെതന്നെ ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നത് നെഗറ്റീവ് ആയ ചിന്തകളിൽക്ക് നയിക്കും. കാരണം, സോഷ്യൽ മീഡിയയിൽ കാണുന്ന വാർത്തകൾ നിങ്ങളെ ആ ദിനം മുഴുവൻ വേട്ടയാടും. ഉണരുമ്പോൾ ഫോൺ മാറ്റിവെക്കുന്നതിലൂടെ, നിങ്ങൾ കൂടുതൽ സമാധാനപൂർവ്വമായ പ്രഭാതം തിരഞ്ഞെടുക്കുന്നു.

നേരത്തെ ഉണരുക– ആരോഗ്യകരമായ ജീവിതത്തിനായി നല്ലപ്രഭാത ശീലങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉണരുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ട്. ജോലിക്ക് പോകുന്നതിന് മുമ്പ് വേണ്ടത്ര സമയമില്ലാത്തതിനാൽ തിരക്കും സമ്മർദ്ദവും അനുഭവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. പതിവിലും നേരത്തെ എഴുന്നേൽക്കുന്നത് സാവധാനം കാര്യങ്ങൾ ചെയ്യാൻ സഹായിക്കും. അത് പതിവിലും15 മിനിറ്റോ ഒരു മണിക്കൂർ മുമ്പോ ആകട്ടെ, നിങ്ങളെ വിശ്രമിക്കാനും സമ്മർദ്ദരഹിതരാക്കാനും സഹായിക്കും. തീർച്ചയായും, നേരത്തെ എഴുന്നേൽക്കുക എന്നതിനർത്ഥം നേരത്തെ ഉറങ്ങുകയും വേണം എന്നതാണ്. ഇത് മറക്കാതിരിക്കേണ്ടത് പ്രധാനമാണ്, കാരണം നിങ്ങളുടെ ഉറക്കം നല്ല ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണ്.

Read also: ഗൂഗിള്‍ മാപ്പ് പണി പറ്റിച്ചു; ഫോർമുല വൺ കണ്ട് മടങ്ങിയ സംഘമെത്തിയത് മരുഭൂമിയിൽ

പുറത്ത് നടക്കാൻ പോകുക-രാവിലെ പുറത്ത് കുറച്ച് നടക്കാൻ പോകുന്നത് ഉറക്ക ക്ഷീണമകറ്റാൻ സഹായിക്കും.അല്പം ശുദ്ധവായു ശ്വസിക്കുകയും ചെയ്യാം, കുറച്ച് വിറ്റാമിൻ ഡിയും ലഭിച്ചേക്കാം. ശരീരം ഉണർത്താനുള്ള മികച്ച അവസരം കൂടിയാണിത്, ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
വ്യായാമം ഇഷ്ടമല്ലെങ്കിൽ, നടക്കാൻ പോകുന്നത് നിങ്ങൾക്ക് ഒരു മികച്ച തീരുമാനമാണ്.

Story highlights- 6 morning routine for a healthy lifestyle