തിയേറ്ററിൽ ആവേശമായി ‘മലയാളി ഫ്രം ഇന്ത്യ’; രണ്ട്‌ ദിവസം കൊണ്ട് നേടിയത് 8.26 കോടി രൂപ

May 3, 2024

നിവിൻ പോളി നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച് ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ചെറിയ ഇടവേളയ്ക്ക് ശേഷം നിവിൻ പ്രധാന റോളിലെത്തിയ ചിത്രം പ്രേക്ഷകശ്ര​ദ്ധ നേടിയിരിക്കുകയാണ്. മെയ് ഒന്നിന് തിയേറ്ററിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ രാത്രിയിൽ നൂറിലധികം എക്സ്ട്രാ ഷോകൾ നടത്തി പുതിയ ചരിത്രം കുറിച്ചിരുന്നു. റിലീസ് ആയി രണ്ട്‌ ദിവസം പിന്നിടുമ്പോഴും പ്രേക്ഷക മനസുകളിൽ ഇടംനേടി മുന്നേറുകയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ( Nivin pauly movie Malayalee From India collection report )

ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട പുറത്തുവിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിവിൻ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിൽ ആ​ഗോള കളക്ഷനായി 8.26 കോടി രൂപയാണ് ചിത്രം നേടിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുമാത്രം 4.25 കോടി രൂപ ചിത്രം നേടിയെന്ന് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിലെ സംഭാഷണം കടമെടുത്ത് പറയുകയാണെങ്കിൽ ‘മലയാളി പൊളിയാടാ….’ അതേ ലോകത്തുള്ള മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ് മലയാളി ഫ്രം ഇന്ത്യയെ. ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് മലയാളി ഫ്രം ഇന്ത്യ’.

സൂപ്പർ ഹിറ്റ്‌ ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം – സുദീപ് ഇളമൻ. സംഗീതം – ജെയ്ക്സ്  ബിജോയ്‌. സഹനിർമ്മാതാവ് – ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ – സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് – ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ – അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം – സമീറ സനീഷ്. മേക്കപ്പ് – റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിന്റോ സ്റ്റീഫൻ.

Read Also : ജയറാമിന്റെ മകൾ മാളവികയ്ക്ക് മാംഗല്യം; ശ്രദ്ധനേടി ചിത്രങ്ങൾ

പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ. സൗണ്ട് ഡിസൈൻ – SYNC സിനിമ. ഫൈനൽ മിക്സിങ് – രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് – അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ (ദുബായ്). ഡബ്ബിങ് – സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് – ഗോകുൽ വിശ്വം. കൊറിയോഗ്രാഫി – വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ – ബില്ലാ ജഗൻ. പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ഡിസൈൻ – ഓൾഡ്മങ്ക്സ്, സ്റ്റിൽസ് – പ്രേംലാൽ, വി.എഫ്.എക്സ് – പ്രോമിസ്, വിതരണം – മാജിക് ഫ്രെയിംസ്.

Story highlights : Nivin pauly movie Malayalee From India collection report