‘ദ ലാസ്റ്റ് ഡാന്‍സ്‌’ വീണ്ടുമൊരു മെസി – റൊണാള്‍ഡോ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു..

November 22, 2023
Cristiano Ronaldo vs Lionel Messi The Last Dance

രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറില്‍ തുകല്‍ പന്തുകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചവരാണ് ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മെസിയും റൊണാള്‍ഡോയും. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെല്ലാം മറക്കാനാകാത്ത നിരവധി ഓര്‍മകള്‍ സമ്മാനിച്ചവരാണ്. കാല്‍പന്ത് കളിയാരധകരെ ആവേശത്തിലാക്കാന്‍ വീണ്ടുമൊരു മെസി – റൊണാള്‍ഡോ പോരാട്ടമെത്തുകയാണ്. ( Cristiano Ronaldo vs Lionel Messi The Last Dance )

അടുത്തവർഷം ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ വെച്ച് ലയണൽ മെസിയുടെ ഇന്റർ മായാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്ലബും തമ്മിൽ ഏറ്റുമുട്ടും. ഒരു സൗഹൃദ മത്സരമായിട്ടാവും ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക. ഇതിഹാസ താരങ്ങൾ അവസാനമായി ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ ഒന്നാകും ഇത്. ലാസ്റ്റ് ഡാൻസ് എന്ന പേരിലാകും ഈ മത്സരം അറിയപ്പെടുക.

2024 ഫെബ്രുവരി 24-ന് റിയാദിലായിരിക്കും മത്സരത്തിന് വേദി ഒരുങ്ങുക. ഇന്റർ മയാമിയുടെ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരിക്കും ഈ മത്സരം. സൗഹൃദ മത്സരം ആണെങ്കിലും ഫുട്ബോൾ ലോകത്ത് വളരെ പ്രാധാന്യമുള്ള മത്സരമായി മാറുമെന്നുറപ്പാണ്. മെസിയും റൊണാൾഡോയും ദീർഘകാലമായി വ്യത്യസ്ത ടീമുകളിലായി പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ആ മത്സരങ്ങളിലെല്ലാം ആവേശം പരകോടിയിലെത്തിയിട്ടുണ്ട്. റിയാദിലും അതിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read Also: വീണ്ടുമൊരു മാറക്കാന ദുരന്തം; അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍

ഈ വർഷം ജനുവരിയില്‍ നടന്ന് റിയാദ് സീസണ്‍ കപ്പ് മത്സരത്തിലാണ് ഇരുതാരങ്ങളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. പിഎസ്ജിക്കൊപ്പം മെസി കളത്തിലിറങ്ങിയപ്പോള്‍ സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ ജഴ്‌സിയിലായിരുന്നു റൊണാള്‍ഡോ. ഇതിഹാസങ്ങള്‍ ഫുട്‌ബോള്‍ വിരുന്നൊരുക്കിയ ഈ മത്സരത്തില്‍ മെസിയുടെ ഫ്രഞ്ച് ക്ലബിനായിരുന്നു ജയം.

Story Highlights: Cristiano Ronaldo vs Lionel Messi ‘The Last Dance’