ഇൻസ്റ്റാഗ്രാം കളയാതെ ത്രെഡ്സ് ഒഴിവാക്കാണോ..? വഴിയുണ്ട്…!

November 19, 2023
Delete Threads account without losing Instagram

സാമൂഹിക മാധ്യമ പ്ലാറ്റഫോമായ എക്‌സിനൊരു മറുവാക്ക് എന്ന ലക്ഷ്യത്തോടെ ഓൺലൈൻ തത്സമയ സംഭാഷണങ്ങൾക്കായി മെറ്റ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ് ത്രെഡ്സ്. ഗൂഗിൾ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ത്രെഡ്‌സ് ലഭ്യമായി തുടങ്ങിയതോടെ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതാണ് ലഭിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിന്‍റെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത പതിപ്പായ ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ പ്രധാന ആശങ്കക്ക് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് മെറ്റ അധികൃതർ. ( Delete Threads account without losing Instagram )

ഇരു ആപ്പുകളും പരസ്പരം ബന്ധിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് കളയാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനാകില്ല എന്നതായിരുന്നു ത്രെഡ്‌സിൽ അക്കൗണ്ട് എടുത്തവരുടെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാകാതെ ത്രെഡ്‌സ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാം. അതോടൊപ്പം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് സ്വയം പോസ്റ്റുകള്‍ പങ്കിടുന്നത് നിര്‍ത്തലാക്കാനുള്ള സംവിധാനവും പുതിയ അപ്‌ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെറ്റ ഉപയോക്താക്കളില്‍ നിന്നും ലഭിച്ച ഫീഡ്ബാക്കുകള്‍ക്ക് അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം മേധാവി ആഡം മൊസാരിയാണ് നിര്‍ണായകമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവച്ചത്.

Read Also : “ഒന്നൂടെ സ്റ്റൈലായി ഇൻസ്റ്റഗ്രാം”; ഇനി പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം…

ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനായി താഴെ പറയുന്ന രീതി പിന്തുടര്‍ന്നാല്‍ മതി. സെറ്റിങ്‌സ്, അക്കൗണ്ട്, പ്രൊഫൈല്‍ തെരഞ്ഞെടുത്ത് ഡിലീറ്റ് ഒപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ഈ രീതിയിലുടെ ത്രെഡ്‌സ് അക്കൗണ്ട് ഒഴിവാക്കുമ്പോൾ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെ ബാധിക്കില്ല. താല്‍ക്കാലികമായി ഒഴിവാക്കുന്നതിനായി ഡിആക്ടിവേറ്റ് ഒപ്ഷന്‍ തെരഞ്ഞെടുക്കാം.

പ്രതിമാസം ത്രെഡ്‌സില്‍ നൂറ് ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ബില്ല്യണ്‍ ഉപയോക്തക്കള്‍ എന്ന നേട്ടം കൈവരിക്കാനുമെന്നാണ് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്.

Story Highlights: Delete Threads account without losing Instagram