‘പ്രകാശത്തിന്റെ ആകാശോത്സവം’; അങ്ങ് ബഹിരാകാശത്തു നിന്നും ദീപാവലി ആശംസകൾ!
ലോകമാകെ ദീപാവലി ആഘോഷങ്ങൾ ഇനിയും തീരുന്നില്ല. ഉത്സവങ്ങൾക്കിടയിൽ ആശംസകളറിയിക്കാൻ ബഹിരാകാശ ഏജൻസിയായ നാസയും മറന്നില്ല. നമ്മുടെ പ്രപഞ്ചത്തിന്റെ വ്യത്യസ്തമാർന്ന ചിത്രങ്ങൾ പതിവായി നാസ പകർത്താറുണ്ട്. ബഹിരാകാശ പ്രേമികൾക്ക് മനം നിറയ്ക്കുന്ന കാഴ്ചകളാവും ഇവയൊക്കെ. ഇത്തവണ നാസ ദീപാവലി ആശംസകളുമായി എത്തിയത് ഒരു കൂട്ടം നക്ഷത്രങ്ങളുടെ ചിത്രവുമായി. (Diwali wishes from NASA)
Happy #Diwali to all those who celebrate ✨@NASAHubble captured a celestial festival of lights – a globular cluster – 30,000 light-years away from Earth, near the dense and dusty center of our own Milky Way galaxy. pic.twitter.com/JJJNAGFOnc
— NASA (@NASA) November 12, 2023
ഹബിൾ ബഹിരാകാശ ടെലസ്കോപ്പ് പകർത്തിയ ഒരു ഗ്ലോബുലാർ ക്ലസ്റ്ററിന്റെ ചിത്രം നാസ പങ്കുവെക്കുകയും അതിനെ ‘പ്രകാശത്തിന്റെ ആകാശോത്സവം’ എന്ന് വിളിക്കുകയും ചെയ്തു. ഈ ഗ്ലോബൽ ക്ലസ്റ്റർ ഭൂമിയിൽ നിന്ന് 30,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളുടെ ഒരു കൂട്ടായ ക്ലസ്റ്ററാണ്.
Read also: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രി ഇവിടെയുണ്ട്!
ക്ലസ്റ്ററിൽ പഴയതും പുതിയതുമായ നക്ഷത്രങ്ങൾ ഉണ്ടെന്ന് ഏജൻസി അറിയിച്ചു. ചിലത് 12 ബില്യൺ വർഷം മുതൽ ഏകദേശം 2 ബില്യൺ വർഷം വരെ പഴക്കമുള്ളവയാണ്. സോഷ്യൽ മീഡിയ ഫോളോവെഴ്സ് എല്ലാം ചിത്രം ഇഷ്ടപ്പെടുകയും നാസയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Story highlights: Diwali wishes from NASA