ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്..; രോഹിതിനെ കൈവിടുമോ..?
ഐപിഎല്ലില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. താരലേലത്തിന് മുന്നോടിയായി ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി നാളെ (നവംബര്‍26) വൈകീട്ട് നാലിന് അവസാനിക്കാനിരിക്കേയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നു എന്നരീതിയിലാണ് റിപ്പോര്‍ട്ടുകള്‍. ( Hardik Pandya set to move back to Mumbai Indians )
പാണ്ഡ്യയെ മുംബൈയുടെ തട്ടകത്തിലേക്ക്് എത്തിക്കാന്‍ ടീം ഉടമകള്‍ ഒരുങ്ങിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവിലെ നായകനായ രോഹിത് ശര്‍മയും താരലേലത്തില്‍ എത്തുന്നുണ്ട്. അതിനാല്‍ തന്നെ താരത്തെ മുംബൈ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. പാണ്ഡ്യയുടെ വരവിനായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്സ്ഫറുകളിലൊന്നിനാണ്് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത് എന്നാണ് പ്രമുഖ സ്പോര്‍ട്സ് വെബസൈറ്റായ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ നല്കുന്ന സൂചന.
മുംബൈ വിട്ട് 2022-ലാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകപദവിയിലെത്തുന്നത്. ടീമിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ കപ്പ് നേടികൊടുക്കുകയും 2023ല്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതിലും പാണ്ഡ്യ നിര്‍ണായക പങ്കുവഹിച്ചിരുന്നു്. ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് കൂടുമാറുകയാണെങ്കില്‍ ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് യുവതാരം ശുഭ്മാന്‍ ഗില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also: ‘അവരുടെ തീരുമാനം ശരിക്കും ഞെട്ടിച്ചു’; ഫൈനലിലെ ഓസീസ് തന്ത്രങ്ങളെക്കുറിച്ച് അശ്വിന്
ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച രണ്ട് സീസണുകളില്‍ 30 ഇന്നിങ്സുകളിലായി 41.65 ശരാശരിയിലും 133.49 സ്ട്രൈക്ക് റേറ്റിലും 833 റണ്‍സ് നേടിയിട്ടുണ്ട്. ഒള്റൗണ്ടറായ ഹാര്‍ദിക് 8.1 ഇക്കോണമിയില്‍ 11 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്. 2015 മുതല്‍ 2021 വരെയുള്ള ഏഴ് സീസണുകളില്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളിലായി ഹാര്‍ദിക് പാണ്ഡ്യ നാല് കിരീടങ്ങളും നേടിയിട്ടുണ്ട്.
Story highlights: Hardik Pandya set to move back to Mumbai Indians