വിണ്ടുകീറിയ പാദങ്ങൾ ഇനി ആത്മവിശ്വാസം തകർക്കില്ല!

November 23, 2023

സുന്ദരമായ പാദങ്ങൾ പലർക്കും സ്വപ്നമാണ്. എന്നാൽ അതിന് തടസമാകുന്നതോ, നിരന്തരമായുണ്ടാകുന്ന വിണ്ടുകീറലും. തണുപ്പുകാലമെത്തിയാൽ പിന്നെ പറയുകയും വേണ്ട. പാദസംരക്ഷണത്തിൽ പലരുടെയും പ്രധാന പ്രശ്നമാണ് ഈ വിണ്ടുകീറൽ. ഡിസംബർ എത്തുന്നതോടെ ചുണ്ടുപൊട്ടലും വിണ്ടുകീറലും അനുഭവപ്പെടുന്നവരുടെ എണ്ണവും വർധിക്കും. എന്നാൽ, ഇനി വിണ്ടുകീറൽ വളരെ നിസാരമായി നിങ്ങളുടെ അടുക്കളയിലുള്ള സാധനങ്ങൾ കൊണ്ട് മറികടക്കാം.

വിണ്ടുകീറൽ ഒരു സാധാരണ പ്രശ്നമാണ്. കാരണം അത് പലപ്പോഴും തനിയെ മാറുകയും ചെയ്യാറുണ്ട്. എന്നാൽ കാലങ്ങളായി ചിലരിൽ പാദങ്ങൾ വിണ്ടുകീറിയിരിക്കുന്നത് കാണാറുണ്ട്. അത് അണുബാധയുടെ ഭാഗമായുണ്ടാകുകയാണെങ്കിൽ അസ്വസ്ഥതകളും അസഹനീയമായിരിക്കും. ഇഷ്ടമുള്ള ചെരുപ്പ് ധരിക്കാനാകാതെ, പാദങ്ങൾ ആളുകൾ കാണുന്നതിൽ നിന്നും മറച്ച് വളരെയധികം കഷ്ടപ്പാടുകൾ നേരിടേണ്ടതുണ്ട്.

ഈ അസ്വസ്ഥതകൾ മാറുന്നതിനായി ചെറുചൂട് വെള്ളത്തിൽ 1 ടി സ്പൂൺ ഉപ്പും നാരങ്ങാ നീരും ഷാംപൂവിൽ മിക്സ് ചെയ്തു കാൽ അതിൽ വെക്കുക. 15 -20 മിനിറ്റിനു ശേഷം ടവൽ കൊണ്ട് കാലിലെ വെള്ളം ഒപ്പി മാറ്റുക. ഇത് തുടർച്ചയായി എല്ലാ ദിവസവും ചെയ്യേണ്ടതാണ്. നിരന്തരം ചെയ്താൽ ഏത് പഴക്കംചെന്ന വിണ്ടുകീറലും നിസാരമായി മാറും.

Read also: ‘എന്നേക്കാൾ ഉയരമുണ്ടെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവ’- മകന്റെ ക്യൂട്ട് വിഡിയോ പങ്കുവെച്ച് നവ്യ നായർ

അതുപോലെ നാരങ്ങാ നീര് പിഴിഞ്ഞുനീക്കിയശേഷം അതിന്റെ തൊലി ഉപയോഗിച്ച് വിണ്ടുകീറിയ ഭാഗത്ത് ഉരസുക. രാത്രിയിൽ തൊലി തുണിയിൽ കെട്ടി കാലിൽ വെച്ച ശേഷം കിടക്കാം. വേദനയും കുറയ്ക്കും, പതിവായി ചെയ്താൽ വിണ്ടുകീറലും മാറും. കാലിന്റെ മാത്രമല്ല, ഏകദേശം എല്ലാ ത്വക്ക് പ്രശ്നങ്ങൾക്കും പരിഹാരമാകാറുണ്ട് നാരങ്ങാ. അതിനാൽ അലർജിയുടെ പ്രശ്‌നം ഉണ്ടാകില്ല.

Story highlights-Home remedies for cracked feet