“തുടർച്ചയായ രണ്ടാം വർഷവും നേട്ടം കൊയ്തു”; അംഗീകാര തിളക്കത്തിൽ കേരളം ടൂറിസം
2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്നാണ് നേട്ടത്തെ കുറിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്. ( Kerala Tourism International Award )
റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും, കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.
Read also: ‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്സിബിള് ടൂറിസം പാര്‍ട്ണര്‍ഷിപ്പും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസവും(ഐസിആര്‍ടി) സംയുക്തമായായാണ് പുരസ്കാരം നല്‍കുന്നത്. ലോക്കല്‍ സോഴ്സിംഗ്-ക്രാഫ്റ്റ് ആന്‍ഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്കാരം നേടിയത്.
Story Highlights: Kerala Tourism International Award