‘മരിക്കാന്‍ 37 വഴികള്‍’; 21-കാരിയുടെ ഭക്ഷ്യവസ്തുക്കളോടുള്ള അലര്‍ജി വിചിത്രം

November 23, 2023
Korean woman shares She Is Allergic To Almost Everything

വിവിധ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിലൂടെ അലര്‍ജി അനുഭവപ്പെടുന്നവര്‍ നമുക്ക് ചുറ്റും സര്‍വസാധാരണയാണ്. എന്നാല്‍ അലര്‍ജി കാരണം ഭക്ഷണക്രമം തന്നെ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍. അത്തരത്തില്‍ ഭക്ഷ്യ വസ്തുക്കളോട് അലര്‍ജി കാരണം നിയന്ത്രിതമായ ഭക്ഷണം മാത്രം കഴിക്കുന്നയാളാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമാ സോള്‍ സ്വദേശിയായ ജോവാന്‍ ഫാന്‍ എന്ന 21-കാരി. ( Korean shares She Is Allergic To Almost Everything )

സാധാരണയായി കാണപ്പെടാറുള്ളപോലെ ഒന്നും രണ്ടോ ഭക്ഷണസാധനങ്ങളോടല്ല അലര്‍ജി. 37 -ലധികം ഭക്ഷ്യവസ്തുക്കളോടാണ് അലര്‍ജിയിള്ളത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജോവാന്‍ ഫാന്‍ ഇന്‍സറ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ അപൂര്‍വമായ അലര്‍ജികളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സാധരണയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒട്ടുമിക്ക വസ്തുക്കളോടും കഴിക്കുന്നതിലൂടെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജോവാന്‍ ലളിതവും നിയന്ത്രിതവുമായ ഭക്ഷണക്രമത്തിലൂടെയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്.

പരിപ്പ് വര്‍ഗത്തില്‍പ്പെട്ട എല്ലാ ഭക്ഷണസാധനങ്ങള്‍, കടല്‍ ഭക്ഷണങ്ങളോടും ഫാനിന് അലര്‍ജിയാണ്. ഇത്തരത്തില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് എടുത്താല്‍ 37 ലധികം വരുമെന്നാണ് ജോവാന്‍ ഫാന്‍ വ്യക്തമാക്കുന്നത്. മരിക്കാന്‍ തനിക്ക് 37 അധികം വഴികളുണ്ടെന്ന് രസകരമായി പറഞ്ഞുകൊണ്ടാണ് ജോവാന്‍ തന്റെ അലര്‍ജികളെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. അടുത്തിടെ നടത്തിയ ഒരു പരിശോധനയില്‍ മുന്തിരി പോലും ജോവാന് അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവാണെന്ന് കണ്ടെത്തിയിരുന്നു.

Read Also: ഇനി കരയാനും കൂട്ടുണ്ട്; ജപ്പാനിൽ കണ്ണുനീർ തുടയ്ക്കാൻ വാടകയ്ക്ക് ആളെ കിട്ടും!

കൂടാതെ ഓരോ ദിവസവും തന്റെ എതിരാളികളായ ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതിയ പേരുകള്‍ ഉൾപെടുകയാണെന്ന് യുവതി പറയുന്നു. സാധാരണയായി ഭക്ഷണം കഴിച്ച് 10 മിനുട്ടിനകം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണെങ്കില്‍ ശരീരം ചുവന്ന് തടിയ്ക്കുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഈ പ്രശ്‌നമുള്ളത് കൊണ്ട് തന്നെ താന്‍ വളരെ ശ്രദ്ധയോടെയാണ് ഓരോ ഭക്ഷണവും കഴിയ്ക്കാന്‍ തെരഞ്ഞെടുക്കുന്നതെന്നും ജോവാന്‍ പറയുന്നു. അലര്‍ജിയില്‍ നിന്നും രക്ഷ നേടാനായി താന്‍ ചെയ്യുന്ന പ്രധാനകാര്യം ശരീരത്തില്‍ ജലാംശം എപ്പോഴും നിലനിര്‍ത്തുന്നതാണെന്നും ജോവാന്‍ കൂട്ടിച്ചേർത്തു..

Story Highlights: Korean woman shares She Is Allergic To Almost Everything