“ഞാൻ ഇപ്പോഴും ചെറുപ്പമല്ലേ”; നൂറാം വയസ്സിൽ പാറുക്കുട്ടിയമ്മക്ക് കന്നിക്കെട്ട്!
മണ്ഡലകാലം അടുത്തിരിക്കെ ശബരിമലയിലേക്ക് ഭക്തപ്രവാഹമാണ്. കുട്ടികളും മുതർന്നവരുമായി നിരവധി പേരാണ് എല്ലാ കൊല്ലവും പതിനെട്ടാംപടി കയറുന്നത്. എന്നാൽ ഇക്കൊല്ലം ആദ്യമായി മല കയറാൻ പോകുന്ന കുട്ടികൾക്കിടയിൽ കന്നിക്കെട്ടിനൊരുങ്ങുന്ന ഒരു മുത്തശ്ശി കൂടെയുണ്ട്. നൂറു വയസ്സുകാരി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് ഒരു നൂറ്റാണ്ടുള്ള ജീവിതത്തിനൊടുവിൽ മാലയിടുന്നത്. (Parukutty Amma’s first visit to Sabarimala at 100)
മക്കൾക്കും പേരക്കുട്ടികൾക്കും അവരുടെ മക്കൾക്കുമൊപ്പമാണ് യാത്ര തിരിക്കുന്നത്. മക്കളൊക്കെ മുൻപ് പലതവണ ശബരിമലയിൽ പോയെങ്കിലും പാറുക്കുട്ടിയമ്മ കാത്തിരിക്കുകയായിരുന്നു. പലയാവർത്തി പോരുന്നുണ്ടോ എന്ന് മക്കൾ ചോദിക്കുമ്പോഴും നന്നേ പ്രായമായിട്ട് പോകാനായിരുന്നു പാറുക്കുട്ടിയമ്മയുടെ തീരുമാനം. ഇപ്പോൾ നൂറു വയസ്സു കഴിഞ്ഞപ്പോഴാണ് തന്റെ വഴിപാട് കഴിക്കാൻ സമയമായതെന്ന് അൽപ്പം ഗാംഭീര്യത്തോടെ പറയുന്നു മുത്തശ്ശി.
Read also: ശബരിമല നടയിൽ ഹരിവരാസനം പാടി യേശുദാസ്- വിഡിയോ
പാറുക്കുട്ടിയമ്മയുടെ മരുമകൾ ഇസ്രായേലിലാണ്. യുദ്ധങ്ങൾ നിൽക്കണം, എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാകണമെന്ന പ്രാർത്ഥനയും അയ്യപ്പ സ്വാമിക്ക് മുൻപിൽ വയ്ക്കാനുണ്ട്. ഡിസംബർ രണ്ടിനാണ് കൊച്ചുമക്കളുടെ കൈപിടിച്ച് മുത്തശ്ശി മല കയറുന്നത്. കഴിയുന്നിടത്തോളം നടന്നു തന്നെ മല കയറണമെന്നാണ് ആഗ്രഹം. നൂറാംവയസ്സിലെ പാറുക്കുട്ടിയമ്മയുടെ കന്നിയാത്ര ഐശ്വര്യപൂർണ്ണമാകട്ടെ.
Story highlights: Parukutty Amma’s first visit to Sabarimala at 100