ഹെല്‍മറ്റിനകത്ത് ഒളിച്ചിരുന്ന് കൊത്താനാഞ്ഞ് മൂര്‍ഖന്‍ പാമ്പ്..!

November 29, 2023
Snake Hiding In Bike's Helmet

പാമ്പുകളെ പേടിയുള്ള നിരവധി പേരുണ്ടാകും. എന്നാല്‍ പാമ്പുകള്‍ നിങ്ങളുടെ ഹെല്‍മറ്റിനുള്ളില്‍ കടന്നുകയറി ഒളിച്ചിരുന്നാലോ. അത്തരത്തില്‍ ഹെല്‍മറ്റിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിന്റെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാകുന്നത്. ( Snake Hiding In Bike’s Helmet )

ദേവ് ശ്രേഷ്ത എന്ന ഉപയോക്താവാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്. ഹെല്‍മറ്റിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഹെല്‍മറ്റിന്റെ നിറത്തിന് സമാനമായ നിറമാണ് പാമ്പിനുമുള്ളത്. അതിനാല്‍ പാമ്പിനെ പെട്ടെന്ന് തിരിച്ചറിയുകയെന്നത് പ്രയാസകരമാണെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാകും.

വിഡിയോയില്‍ ഒരു ഗ്രൗണ്ടിലാണ് ഹെല്‍മറ്റ് വെച്ചിരിക്കുന്നത്. ഇതിനുള്ളില്‍ മൂര്‍ഖന്‍ ഇനത്തിലുള്ള പാമ്പിനേയും കാണാം. നവംബര്‍ ഒന്നിനാണ് ഇയാള്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്. 42 ലക്ഷം പേരാണ് ഇതുവരെ വിഡിയോ കണ്ടത്. 43,000-ലധികം ലൈക്കുകളും ലഭിച്ചു.

Read Also: ഞൊടിയിടയില്‍ ഭീമൻ അനാക്കോണ്ട കൈപ്പിടിയില്‍; നെറുകയിലൊരു മുത്തവും

നേരത്തെ കേരളത്തിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂര്‍ പുത്തൂര്‍ പൊന്തേക്കല്‍ സ്വദേശിയായ സോജന്റെ ഹെല്‍മറ്റിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. ജോലി സ്ഥലത്ത് സോജന്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറിനടുത്ത് ഹെല്‍മറ്റ് വെച്ച് പോവുകയായിരുന്നു. തിരികെ വന്ന് സ്‌കൂട്ടര്‍ എടുത്ത് മടങ്ങാന്‍ ഒരുങ്ങുന്ന സമയത്താണ് ഹെല്‍മറ്റില്‍ പാമ്പിനെ കണ്ടത്.

സോജന്‍ ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഹെല്‍മറ്റിന്റെ ഉള്ളിലെ ഒരു ഭാഗം മറ്റി നോക്കിയപ്പോഴാണ് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

Story highlights: Snake Hiding In Bike’s Helmet