“ഒരു സിമ്പിൾ വെഡിങ്ങ്”; കാഴ്ചക്കാരെ അമ്പരപ്പിച്ച പാരിസിലെ വിവാഹം!
കേരളത്തിനകത്തും പുറത്തും അത്യാഡംബരത്തിൽ നടത്തപ്പെട്ട നിരവധി ആഘോഷങ്ങളും വിവാഹ ചടങ്ങുകളും നമ്മൾ കണ്ടിട്ടുണ്ട്. കാണുക മാത്രമല്ല, അമ്പരന്ന് കണ്ണ് തള്ളിപ്പോകുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. പാരിസിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ ആളുകളെയൊക്കെ ഞെട്ടിച്ചിരിക്കുന്നത്. (Viral ‘Wedding of the century’ crashes internet)
മഡലെയ്ൻ ബ്രോക്ക്വേയും ജേക്കബ് ലാഗ്രോണും പ്രശസ്തരല്ല. പക്ഷേ അവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾക്ക് കാരണമാകുകയാണ്. ‘ഈ നൂറ്റാണ്ടിന്റെ കല്യാണം’ എന്നാണ് ചിലർ ഈ കല്യാണത്തെ വിശേഷിപ്പിക്കുന്നത്. വിവാഹത്തിനായി അവർ എത്ര പണം ചിലവഴിച്ചുവെന്നത് ആളുകളെ ഏറെ അത്ഭുതപ്പെടുത്തുന്നു.
കുടുംബത്തിന്റെ കാർ ബിസിനസിൽ നിന്ന് ധാരാളം പണം പാരമ്പര്യമായി ലഭിച്ച 26 കാരിയായ മഡലെയ്ൻ ഒരാഴ്ചയോളം നീണ്ട പാരീസിലെ ആഘോഷങ്ങളിൽ മുഴുവൻ ഫാൻസി വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതിമനോഹരമായ സ്ഥലങ്ങളിൽ വച്ചാണ് തന്റെ ദീർഘകാല പങ്കാളിയെ അവർ വിവാഹം കഴിച്ചത്. അതിഥികൾക്കായി സ്വകാര്യ വിമാനങ്ങൾ ഒരുക്കുക, അതിപ്രശസ്തമായ വെർസൈൽസ് കൊട്ടാരം വാടകയ്ക്കെടുക്കുക, മറൂൺ 5-ന്റെ സ്വകാര്യ കോൺസെർട്ട്, എല്ലായിടത്തും ധാരാളം ഫാൻസി പൂക്കൾ എന്നിങ്ങനെ നീളുന്നു ആഡംബരങ്ങളുടെ പട്ടിക.
Read also: ‘മുത്തശ്ശിയുടെ കുട്ടി മിടുക്കനാ’; ഹൃദയങ്ങൾ കവർന്ന് വൃദ്ധയുടെയും നായയുടെയും വിഡിയോ!
ബ്രോക്ക്വേയുടെ ആഡംബര വിവാഹത്തിന്റെ വീഡിയോകൾ ടിക്ക്റ്റോക്കിൽ നിറഞ്ഞപ്പോൾ ഒരാൾ സംഭവത്തെ “ലോകത്തിലെ ഏറ്റവും അതിശയകരമായ കല്യാണം” എന്ന് വിശേഷിപ്പിച്ചു. ബ്രോക്ക്വേയുടെ സമൃദ്ധമായ പുക്കളുടെ ക്രമീകരണങ്ങളും മറൂൺ 5 സംഗീതക്കച്ചേരിയും ഏവരും ആസ്വദിച്ചു. പക്ഷെ എല്ലാവരുടെയും മനസ്സിൽ ഉയർന്ന ചോദ്യം ഒന്നാണ്, ‘ആരാണ് മഡലൈൻ ബ്രോക്ക്വേ?’ ‘അവരുടെ വിവാഹത്തിന് എത്ര ചിലവായി?’
ലിങ്ക്ഡ്ഇൻ വിവരങ്ങൾ അനുസരിച്ച് ടെക്സസിലെ ഫോർട്ട് വർത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ് ബ്രോക്ക്വേ.
Story highlights: Viral ‘Wedding of the century’ crashes internet