വെള്ളത്തിനടിൽ 13 വയസുകാരിയുടെ മാജിക്; ലോക റെക്കോർഡ് നേടി സ്‌കൂബാ ഡൈവർ!!

November 16, 2023

എണ്ണിയാൽ തീരാത്തയത്ര ലോകറെക്കോർഡുകൾ ഉണ്ട്. പല വിഷയങ്ങളിൽ, പല മേഖലകളിൽ ഇത് നേടിയവരുണ്ട്. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. ഇപ്പോൾ 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. യുഎസിൽ നിന്നുള്ള പെൺകുട്ടി തന്റെ അവിശ്വസനീയമായ കഴിവുകൾ കൊണ്ടാണ് വൈറലാകുന്നത്. (world record for scuba diver for underwater magic performance)

വെള്ളത്തിനടിയിലായിരിക്കുമ്പോൾ അവൾ എങ്ങനെ ഇത്ര ഗംഭീരമായ മാജിക് ഷോ നടത്തി എന്നതാണ് ആളുകളെ അമ്പരപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവൾ സ്കൂബ ഡൈവിംഗ് ഗിയർ ധരിച്ച് മാജിക്ക് കാണിക്കുന്നതായി കാണാം.

Read also: ശേഷം സ്‌ക്രീനിൽ; ഇലോൺ മസ്‌കിന്റെ ജീവചരിത്രം സിനിമയാകുന്നു!

ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചു. “വെള്ളത്തിനടിയിലെ മാന്ത്രികവിദ്യ പ്രകടനത്തിന് 13 വയസ്സുള്ള സ്‌കൂബ ഡൈവർ എവേരി എമേഴ്‌സൺ ഫിഷറിന് (യുഎസ്എ) അഭിനന്ദനങ്ങൾ,” എന്നും ജിഡബ്ല്യുആർ എഴുതി.

ഏകദേശം 14 മണിക്കൂർ കൊണ്ട് 1.3 ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. പോസ്റ്റിന് അയ്യായിരത്തോളം ലൈക്കുകളും ലഭിച്ചു.

Story Highlights: world record for 13-year-old scuba diver for underwater magic performance