ഗ്ലാസ് ബോട്ടിലുകളുടെ മുകളിൽ അടുക്കിയിരിക്കുന്ന ഗ്ലാസ് ബോട്ടിലുകളിലൂടെ നടന്ന് ലോക റെക്കോർഡ് നേടി യുവതി

July 5, 2023

പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. അതുപോലെ തന്നെ അസാധാരണമായ നിരവധി ലോക റെക്കോർഡുകളും ഉണ്ട്. അത്തരം റെക്കോർഡ് ബ്രേക്കിംഗ് ശ്രമങ്ങൾ കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നാറുണ്ട്. ഗ്ലാസ് ബോട്ടിലുകളുടെ മുകളിൽ അടുക്കിയിരിക്കുന്ന ഗ്ലാസ് ബോട്ടിലുകളിലൂടെ ഏറ്റവും വേഗത്തിൽ നടന്ന് റെക്കോർഡ് ബ്രേക്ക് ചെയ്തിരിക്കുകയാണ് യുവതി.

ഗ്ലാസ് ബോട്ടിലുകളിൽ അടുക്കിവച്ചിരിക്കുന്ന ഗ്ലാസ് ബോട്ടിലുകളിൽ ഏറ്റവും വേഗത്തിൽ 10 മീറ്റർ നടന്ന് ചൈനയിൽ നിന്നുള്ള ടാങ് യുഹുയിഎന്ന യുവതിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. രണ്ട് മിനിറ്റും 19 സെക്കൻഡും (16.68 സെക്കൻഡ്) എടുത്താണ് ഈ റെക്കോർഡ് തകർത്തത്.

Read Also: ജീവിതയാത്രയ്ക്കിടെ ഭർത്താവിനെയും രണ്ടു മക്കളെയും നഷ്ടമായി; മുളങ്കമ്പ് വീട്ടിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്ക് എത്തുന്ന ദ്രൗപതി മുർമു

ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ പേജിൽ യൂഹുയിയുടെ റെക്കോർഡ് ഭേദിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമചിത്തതയോടെ ഗ്ലാസ് ബോട്ടിലുകളിൽ നടക്കുകയും അവിശ്വസനീയമായ രീതിയിൽ ബാലൻസ് ചെയ്യുകയും ചെയ്തു. നിരവധി [പേരാണ് യുവതിയ്ക്ക് അഭിനന്ദവുമായി രംഗത്തെത്തിയത്.

Story highlights- Woman from China walks on glass bottles stacked on glass bottles to break world record