ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍; വെള്ള വസ്ത്രത്തില്‍ സ്‌റ്റൈലന്‍ ലുക്കുമായി മമ്മൂട്ടി

December 25, 2023

ക്രിസ്മസ് ആശംസകളുമായി മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. ആശംസക്കൊപ്പം പുത്തന്‍ ലൂക്കിലെ ഫോട്ടോയും മമ്മൂട്ടി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഡ്രസില്‍ കൂടുതല്‍ സുന്ദരനായിട്ടുള്ള മമ്മൂട്ടിയുടെ ഫോട്ടോ ഏവരുടെയും ശ്രദ്ധനേടുന്നുണ്ട്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്. ( Actor Mammootty Christmas wishes )

72-ാം വയസിലും തന്റെ സ്‌റ്റൈലിഷ് ഫോട്ടോകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ ആവേശത്തിലാക്കുന്നതാണ് പതിവാണ്. പതിവുപോലെ ക്രിസ്മസ് ആശംസയുമായി എത്തിയ ചിത്രത്തിനും ആരാധകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ പ്രായത്തെക്കുറിച്ച് തമാശരൂപേണയാണ് എല്ലാ ആരാധകരും പ്രതികരിക്കുന്നത്.

വൈശാഖും സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ലുക്കിലുള്ള ഫോട്ടോകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്ഡ മീഡിയയില്‍ വൈറലായിരുന്നു.

Read Also : ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചന്‍..!

കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയത്. മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സംവിധായകന്‍ ജിയോ ബേബിയും ഒന്നിച്ച പുതിയ ചിത്രമാണ് ‘കാതല്‍ – ദി കോര്‍’. ജ്യോതികയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. സിനിമ വലിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കിയിരുന്നു.

Story Highlights : Actor Mammootty Christmas wishes