“ശകാരിച്ചതിനെത്തുടർന്ന് ഒളിച്ചോടി”; 13 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടി ആഗ്രയിലെ സഹോദരങ്ങൾ!!
സമൂഹമാധ്യങ്ങളിലൂടെയാണ് നമ്മൾ പലതരം വാർത്തകൾ നമ്മൾ അറിയാറുണ്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടിയിരിക്കുകയാണ് സഹോദരങ്ങൾ. 2010-ൽ ഉത്തർപ്രദേശിലെ ആഗ്രയിലെ വീട്ടിൽ നിന്ന് അമ്മ ശകാരിച്ചതിനെ തുടർന്ന് ഓടിപ്പോയതാണ് രണ്ട് സഹോദരങ്ങൾ. 13 വർഷത്തിന് ശേഷം കുടുംബത്തെ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഇരുവരും. അവർ വീടുവിട്ടിറങ്ങുമ്പോൾ രാഖിക്ക് ഒമ്പത് വയസ്സായിരുന്നു. അവളുടെ സഹോദരൻ ബബ്ലൂവിന് ആറ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ( Agra siblings reunite with mother after 13 years )
ഇതിനിടയിൽ ബിരുദം പൂർത്തിയാക്കിയ രാഖി ഇപ്പോൾ ഡൽഹിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. അവളുടെ സഹോദരൻ ബബ്ലൂ ബാംഗ്ലൂരുവിലും ജോലി ചെയ്യുന്നു. പാത്രങ്ങൾ കഴുകാത്തതിന് അമ്മ നീതു ശാസിക്കുകയും മർദിക്കുകയും ചെയ്തതിനെ തുടർന്നാണ് രാഖിയും ബബ്ലൂവും വീടുവിട്ടിറങ്ങിയത്. ദിവസക്കൂലിക്കാരിയായ നീതു, ജോലിയ്ക്ക് പോയ സമയത്താണ് മക്കൾ ഒളിച്ചോടിയത്.
മക്കൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും കണ്ടെത്താനായില്ല. ആ സമയത്ത് തന്നെ പോലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളോളം തന്റെ മക്കളെ വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ നീതു മക്കൾക്കായി കാത്തിരുന്നു.
Read Also : അടുത്ത ഊഴം ടൊവിനോ ചിത്രത്തില്‍; ‘ഐഡിന്റിറ്റി’യില്‍ ജോയിന്‍ ചെയ്ത് തൃഷ
എന്നാൽ 13 വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ ഒരാഴ്ച മുമ്പ് ബാലാവകാശ പ്രവർത്തകൻ നരേഷ് പരസിന് ഇതേ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് അദ്ദേഹംഇവരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും വിപുലമായ അന്വേഷണത്തിനൊടുവിൽ 2010-ൽ ജഗദീഷ്പൂർ പോലീസ് സ്റ്റേഷനിൽ ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നരേഷ് പോലീസിൽ നിന്ന് ഇവരുടെ വിലാസം വാങ്ങി വീട്ടിലെത്തി. നീതുവിനോട് സംസാരിച്ചതിന് ശേഷം ചൊവ്വാഴ്ച വീഡിയോ കോളിൽ രാഖിയോടും ബബ്ലൂവിനോടും സംസാരിക്കാൻ അവസരമൊരുക്കി. അവർ പരസ്പരം തിരിച്ചറിയുകയും ചെയ്തു. നീതുവിന് തന്റെ നഷ്ടപ്പെട്ട ലോകം തിരിച്ചു കിട്ടിയ പോലെയായിരുന്നു.
വർഷങ്ങൾക്ക് ശേഷം അവരെ കണ്ടുമുട്ടിയപ്പോൾ നീതുവിന് തന്നെ കണ്ണുനീർ അടക്കാനായില്ല. നീതു തന്റെ മക്കളെ കെട്ടിപ്പിടിച്ചു. 13 വർഷത്തിന് ശേഷമാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് രാഖിയുടെ മുത്തശ്ശി ശകുന്തള പറഞ്ഞത്.
വീട്ടിൽ നിന്ന് പലായനം ചെയ്ത ശേഷം താനും ബബ്ലൂവും മീററ്റിലെയും ഗാസിയാബാദിലെയും കറക്ഷണൽ ഹോമുകളിൽ താമസിച്ചുവെന്നും അവിടെ നിന്ന് വിദ്യാഭ്യാസം നേടിയതായും രാഖി വെളിപ്പെടുത്തി.
Story Highlights : Agra siblings reunite with mother after 13 years