’16 വർഷത്തെ ആ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞു’- അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ

December 16, 2023

രസകരമായ കണ്ടന്റുകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. കണ്ടന്റിലും മേക്കിങ്ങിലുമെല്ലാം മികവ് പുലർത്തുന്ന അഹാന, ഇടയ്ക്ക് സഹോദരിമാർക്കൊപ്പം രസകരമായ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. വർശങ്ങളായി കണ്ണടയും കോൺടാക്റ്റ് ലെൻസും ഉപയോഗിക്കുന്ന ആളാണ് അഹാന കൃഷ്ണ. ഇപ്പോൾ ഔദ്യോഗികമായി ആ യാത്രയോട് വിട പറഞ്ഞിരിക്കുകയാണ് നടി. ലേസർ സർജറിയെക്കുറിച്ച് നടി പങ്കുവയ്ക്കുന്നു.

‘ഒന്നര മാസം മുമ്പ്, ഞാൻ സ്‌മൈൽ എന്ന ലേസർ വിഷൻ കറക്ഷൻ സർജറി നടത്തി, കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി 16 വർഷത്തെ എന്റെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞു. ധാരാളം പഠനങ്ങളും തീർച്ചയായും പുതിയ അനുഭവങ്ങളും നിറഞ്ഞ ഒരു യഥാർത്ഥ തൃപ്തികരമായ പ്രക്രിയയാണിത്.
ഞാൻ മുഴുവൻ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്‌തു’- അഹാന കുറിക്കുന്നു. സർജറിയുടെ സകല വിവരങ്ങളും നടി യുട്യൂബ് വ്‌ളോഗിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

Read also: രോഹിത് സ്ഥാനമൊഴിഞ്ഞു; ഇനി മുംബൈയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു.

Story highlights- ahaana krishna shares laser vision correction