മെസിയുടെ ഡ്രിബ്ലിംഗ് ശൈലി.. യൂറോപ്യന്‍ വമ്പന്മാരുടെ റഡാറില്‍ ക്ലോഡിയോ എച്ചവേരി
അര്‍ജന്റൈന്‍ കുപ്പായത്തില്‍ മിന്നിത്തിളങ്ങുന്ന ഏത് യുവതാരത്തിനും ലഭിക്കുന്ന വിശേഷണമാണ് അടുത്ത മെസി എന്നത്. ഇത്തവണ 17-കാരനായ താരം ക്ലോഡിയോ എച്ചവേരിയെയാണ് ഈ വിശേഷണം തേടിയെത്തിയത്. അണ്ടര്‍ 17 ലോകകപ്പില്‍ നാലാം സ്ഥാനം നേടിയ അര്‍ജന്റീനയുടെ നായകനായിരുന്നു ഈ താരം. ( All know about Argentine wonder kid Claudio Echeverri )
ഈ ലോകകപ്പിലുടനീളം അഞ്ച് ഗോളുകളാണ് നേടിയതോടെയാണ് യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം ഈ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്ത. ചിരവൈരികളായ ബ്രസീലുമായുള്ള മത്സരത്തില്‍ ഹാട്രിക് നേടിയത് വലിയ വാര്‍ത്തയായിരുന്നു. ഈ ഹാട്രിക്കാണ് മെസിയുടെ പിന്‍ഗാമി എന്ന വിശേഷണത്തിന് എച്ചവേരിയെ അര്‍ഹനാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ചെല്‍സി എന്നിങ്ങനെയുള്ള ടീമുകള്‍ റിവര്‍പ്ലേറ്റ് താരത്തിനെ തങ്ങളുടെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റൈന്‍ നായകന് ലയണല്‍ മെസിയെ റോള്‍മോഡലായി കാണുന്ന ക്ലോഡിയോ എച്ചെവേരി തന്റെ ആരാധനാപാത്രത്തിന്റെ മുന്‍ തട്ടകമായ ബാഴ്സലോണയ്ക്കായി കളിക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബാഴ്സലോണക്ക് ഈ നീക്കം അത്ര എളുപ്പമായിരിക്കില്ല.
Read Also : ഈ സെഞ്ച്വറി മതിയോ.. വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസണ്
നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റൈന്‍ യുവതാരം പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്താനാണ് കൂടുതല്‍ സാധ്യത. മെസിയുടെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള പരിശീലകന് പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴിലാണ് സിറ്റി കളിക്കുന്നത്. ഇതാണ് എച്ചവേരി സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ താരത്തിനായി പിടിവലി കൂടുന്നതോടെ എച്ചെവേരിയുടെ റിലീസ് ക്ലോസ് ഉയര്‍ത്താനാണ് റിവര്‍പ്ലേറ്റിന്റെ തീരുമാനം.
2017-ല്‍ ഇറ്റലിയിലെ വെനീസില്‍ നടന്ന കുട്ടികളുടെ ടൂര്‍ണമെന്റിനിടെയാണ് എച്ചിവേരി ആദ്യമായി ശ്രദ്ധ നേടുന്നത്. റിവര്‍പ്ലേറ്റിനായി ആറ് മത്സരങ്ങളില്‍ നിന്നായി ഒമ്പത് തവണ സ്കോര്‍ ചെയ്ത് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ തെരഞ്ഞെടുക്കപ്പെട്ടു. താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞതോടെ 2022 ഡിസംബറില്‍ റിവര്‍പ്ലേറ്റ്, അവരുടെ ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് സ്ഥാനക്കയറ്റം നല്കി.
Story Highlights : All know about Argentine wonder kid Claudio Echeverri