ഇതൊരു കേക്ക് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അമ്പരപ്പിക്കുന്ന വിഡിയോ

December 28, 2023

കുറച്ചുനാളുകൾക്ക് മുൻപ് വരെ പൂക്കളുടെ അലങ്കാരമുള്ള കേക്കുകൾ പോലും വിപണിയിൽ വളരെ കൗതുകം നിറച്ചാണ് എത്തിയിരുന്നത്. എന്നാൽ, ഇന്ന് ഏതുരൂപത്തിലും ഇഷ്ടമുള്ള രീതിയിൽ കേക്കുകൾ കിട്ടും. അതിനായി പ്രത്യേകം കോഴ്‌സുകൾ പോലുമിപ്പോൾ സജീവമാണ്. എന്നാൽ, അതീവ സൂക്ഷ്മതയോടെ യഥാർത്ഥ വസ്തുവിനെ വെല്ലുന്ന രീതിയിൽ കേക്ക് ഉണ്ടാക്കണമെങ്കിൽ നല്ല ക്ഷമയും കഴിവും ആവശ്യമാണ്. അത്രയധികം ക്രിയാത്മകത ആവശ്യമുള്ള രംഗമായി മാറിയിരിക്കുന്നു ഇപ്പോൾ കേക്ക് ബേക്കിംഗ്.

ഈ ആഘോഷ സീസണിൽ ഏറ്റവും താരമാകുന്നതും ഒരു കേക്ക് ആണ്. ചിത്രം കണ്ടാൽ നിങ്ങൾക്ക് വിശ്വസിക്കാനാകില്ല ഇതൊരു കേക്ക് ആണെന്ന്. മനോഹരമായ ഒരു കേക്കിന്റെ മാതൃകയിൽ ഓരോ കാര്യങ്ങളും അത്രത്തോളം സമർപ്പണത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പോളിൻ കേക്ക് എന്ന പേജിലാണ് ഒരു യുവതി കേക്ക് ഉണ്ടാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: ‘ഒരു ട്രില്യണ്‍ വ്യുവിങ് മിനിട്ടുകള്‍’; 2023-ലേത് എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി

അമ്പരപ്പിക്കുന്ന കേക്കുകൾ ബേക്ക് ചെയ്യുന്നതിൽ മിടുക്കിയാണ് പോളിൻ എന്ന് അവരുടെ പേജ് പരിശോധിച്ചാൽ മനസിലാകും. അതേസമയം, യാഥാർഥ്യത്തെ വെല്ലുന്ന കേക്കുകൾ സുലഭമായി കഴിഞ്ഞു. എന്തിനേറെ പറയുന്നു, നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയുടെയോ വളർത്തുമൃഗത്തിന്റെയോ പകർപ്പായ കേക്കുകൾ പോലും ഇപ്പോൾ സുലഭമായി കിട്ടും. സമൂഹമാധ്യമങ്ങളിലൂടെ ഈ ക്രിയാത്മകത ബിസിനസായും മാറിയിരിക്കുന്നു. അതീവ റിയലിസ്റ്റിക് ആയിട്ടുള്ള കേക്കുകൾ ആണ് ഇപ്പോൾ വിപണി കീഴടക്കുന്നത്.

Story highlights- amazing christmas tree theme cake