ഗുലാബി ഷറാറ; ട്രെൻഡിങ് ​ഗാനത്തിനൊപ്പം ആടിത്തിമിർത്ത് കൊച്ചു മിടുക്കന്മാർ..!

December 22, 2023

ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എന്നും പ്രത്യകസ്ഥാനമാണുള്ളത്. ഇപ്പോള്‍ യുട്യൂബില്‍ മൂന്നേമുക്കാല്‍ കോടി ജനങ്ങള്‍ കണ്ട നേപ്പാളി പഹാഡി ഭാഷയിലുള്ള ഗാനം ‘ഗുലാബി ഷറാറ’യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഈ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന നിരവധി വീഡിയോകളാണ് ഇന്‍സ്റ്റഗ്രാം റീലായിട്ടും ഷോട്ട്സിലുടെയുമെല്ലാം പുറത്തിറങ്ങുന്നത്. ( Boys dance for trending song Gulabi Sharara goes viral )

ഇപ്പോഴിതാ ആ ട്രെന്‍ഡിനൊപ്പം ആടിത്തിമിര്‍ക്കുന്ന രണ്ടു കൊച്ചുമിടുക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കെട്ടിടങ്ങള്‍ക്കിടയിലൂടെ പോകുന്ന ഒരു ചെറിയ ഊടുവഴിയില്‍ നിന്നാണ് രണ്ട് കുരുന്നുകള്‍ ‘ഗുലാബി ഷെറാറ….’യ്ക്ക് ചുവട് വച്ചത്. തെരുവിലൂടെ പോകുന്നവര്‍ കുട്ടികളുടെ ഡാന്‍സ് കണ്ട് അത് നോക്കി നില്‍ക്കുന്നതും കാണാം. ഇരുവരും പാട്ടിനൊത്ത് സ്വയം മതിമറന്നാടുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമിലെ കൊച്ചുമിടുക്കന്‍മാരുടെ പ്രകടനത്തിന് വലിയ കയ്യടിയാണ് കിട്ടുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോ ചുരുങ്ങിയ നേരം കൊണ്ടാണ് വൈറലായത്. പാട്ടിന്റെ താളത്തിനൊപ്പം ചടുലമായ ചുവടുകളാണ് കുട്ടികള്‍ക്ക് ആരാധകരെ നേടിക്കൊടുത്തതെന്ന് നിസംശയം പറയാം. അത്ര മനോഹരമായിരുന്നു ഈ മിടുക്കന്‍മാരുടെ നൃത്തം.

Read Also : കുട്ടികളിലെ സ്മാര്‍ട്‌ഫോണ്‍ ആസക്തി; അവഗണിക്കരുത്, നല്‍കാം അല്‍പം കരുതല്‍

‘ഭാവിയിലെ താരങ്ങള്‍’ എന്നായിരുന്നു പലരും വീഡിയോക്ക് താഴെ കുറിച്ചത്. കുട്ടികള്‍ ഈ ട്രെന്‍ഡ് വിജയിച്ചു എന്നതായിരുന്നു മറ്റൊരു പ്രതികരണം. എന്നാല്‍ മുന്‍പും ഈ കുട്ടികളുടെ ഡാന്‍ഡ് വിഡിയോ വൈറലായിട്ടുണ്ട്.

Story highlights : Boys dance for trending song Gulabi Sharara goes viral