ക്യാപ്റ്റന് ഫാത്തിമ വസീം; സിയാച്ചിനില് ഓപ്പറേഷന് പോസ്റ്റിലെത്തുന്ന ആദ്യ വനിത
ലോകത്തിലെ ഏറ്റവും ഉയര്ന്ന യുദ്ധഭൂമിയാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ഭാഗമായ സിയാച്ചിന്. ഈ യുദ്ധമുഖത്ത് ഓപ്പറേഷന് പോസ്റ്റിലെത്തുന്ന ആദ്യ വനിത മെഡിക്കല് ഓഫീസറായി ഫാത്തിമ വസീം. ഇന്ത്യന് കരസേനയിലെ ക്യാപ്റ്റന് റാങ്കിലുള്ള ഉദ്യേഗസ്ഥയാണ് ഫാത്തിമ വസീം ലഡാക്കില് നിയമിതയാകുന്ന രണ്ടാമത്തെ മെഡിക്കല് ഓഫീസറുമാണ്. ( Captain Fatima Wasim first female medical officer Siachen )
ഈ മാസമാദ്യം ക്യാപ്റ്റന് ഗീതിക കൗള് സിയാച്ചിനില് മെഡിക്കല് ഓഫിസറായി നിയമിതയായിരുന്നു. ഇതിന് പിന്നാലെയാണ് കരസേനയുടെ ഫയര് ആന്ഡ് ഫ്യൂരി വിഭാഗത്തില് നിന്നുള്ള ഫാത്തിമയുടെ
ഓപറേഷന് പോസ്റ്റിലേക്കുള്ള നിയമനം. സിയാച്ചിന് ബാറ്റില് സ്കൂളിലെ നീണ്ടനാളത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഫാത്തിമയെ ഈ പദവിയിലേക്ക് നിയമിച്ചതെന്ന് ഫയര് ആന്ഡ് ഫ്യൂരി വിഭാഗം എക്സില് പങ്കുവച്ച പോസ്റ്റില് കുറിച്ചു.
Read Also : വിധി വെറും കാഴ്ചക്കാരനായി; ഹൃദയം ബാഗിൽ ചുമന്ന് ഒരു സ്ത്രീ- ഹൃദയമിടിപ്പിനെ ബാഗിലാക്കിയ അപൂർവ കഥ
ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്ക് സമീപം 15,200 അടി മുകളിലാണ് സിയാച്ചിന് ഗ്ലേസിയര് സ്ഥിതി ചെയ്യുന്നത്. അതിര്ത്തിയിലെ തന്ത്രപ്രധാനമായ മേഖലയാണിത്. സിയാച്ചിനിലെ അതിശൈത്യവും ഭൂപ്രകൃതിയും സൈന്യത്തിന് നിരവധി വെല്ലുവിളിയാണ് ഉയര്ത്തുന്നത്.
Story highlights : Captain Fatima Wasim first female medical officer Siachen