വിധി വെറും കാഴ്ചക്കാരനായി; ഹൃദയം ബാഗിൽ ചുമന്ന് ഒരു സ്ത്രീ- ഹൃദയമിടിപ്പിനെ ബാഗിലാക്കിയ അപൂർവ കഥ

December 15, 2023

വിധി വൈപരീത്യത്തിൽ അമ്പരന്നു നിൽക്കാതെ സ്വന്തം ഹൃദയവും ബാഗിലാക്കി യാത്രയിലാണ് സാൽവ ഹുസൈൻ. ജന്മനാ ഹൃദയമില്ലാതെ ജനിച്ച സാൽവ ഇന്ന് ജീവിക്കുന്നത് ഡോക്ടർമാർ നൽകിയ കൃത്രിമ ഹൃദയത്തിന്റെ സഹായത്തോടെയാണ്. പരീക്ഷണങ്ങളിൽ പതറാതെ ഹൃദയവും തോളിൽ ഏറ്റി ജീവിക്കുന്ന ഈ ബ്രിട്ടീഷ് വനിതയുടെ ജീവിതം പരിമിതികളിൽ പരിഭവം പറയുന്നവർക്ക് ഒരു പാഠമാണ്.

ഹൃദയമില്ലാതെ ജനിക്കുന്ന അപൂർവം പേരിൽ ഒരാളാണ് സാൽവ ഹുസൈൻ. ജനന ശേഷം ജീവിതവും മരണവും ഒരു ചോദ്യമായി മുന്നിൽ നിന്നെങ്കിലും പിന്നീടവർ ജീവിച്ചത് കൃത്രിമ ഹൃദയത്തിന്റെ സഹായത്തോടെയാണ്. മോട്ടോർ, ബാറ്ററി, പമ്പ് എന്നിവയടങ്ങുന്ന ഏഴുകിലോ ഭാരമുള്ള ബാഗും ചുമന്നാണ് സാൽവയുടെ ജീവിതം.

പമ്പ് ചെയ്യുന്ന രക്തം ഹൃദയത്തിലേക്ക് എത്തിക്കാനുള്ള പൈപ്പുകളും ഈ ബാഗിലുണ്ട്. ലോകത്ത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഈ അവസ്ഥ ബ്രിട്ടനിലെ ഒരേയൊരു സംഭവവുമാണ്. എന്നാൽ, ഇതൊന്നും സാൽവയുടെ ജീവിതത്തെ ബാധിച്ചില്ല. ഇന്ന് കുടുംബിനിയും രണ്ടുകുട്ടികളുടെ അമ്മയുമാണ് സാൽവ.

Read also: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3’; നാളെ വൈകുന്നേരം 3:30 മുതൽ കൊച്ചി ഭാരതമാതാ കോളേജ് ഗ്രൗണ്ടിൽ

ജനിതക രോഗത്തെ തുടർന്ന് ഒന്നര വർഷം കൃത്രിമ ഹൃദയത്തിന്റെ സഹായത്താൽ ജീവിച്ച യുവാവിന്റെ ജീവിതം കുറച്ച് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധ നേടിയിരുന്നു. ഒന്നര വർഷത്തിനു ശേഷം അദ്ദേഹത്തിന് ഹൃദയം ലഭിക്കുന്നത് വരെ ഈ കൃതൃമ ഹൃദയത്തിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് പോയത്.

Story highlights- inspirational lifestory of a lady with artificial heart