കോപ അമേരിക്കയുടെ ചിത്രം തെളിഞ്ഞു ; അര്‍ജന്റീന – ബ്രസീല്‍ പോരാട്ടത്തിനായി ഫൈനല്‍ വരെ കാത്തിരിക്കണം
2024 കോപ അമേരിക്ക ഫുട്ബാള്‍ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. യുഎസിലെ മയാമിയിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായത്. ബദ്ധവൈരികളായ അര്‍ജന്റീനയും ബ്രസീലും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്ന തരത്തിലാണ് മത്സരക്രമം വരുന്നത്. ( Copa America 2024 group draw results )
നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഈ പതിപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന, പെറു, ചിലി എന്നിവര്‍ക്കൊപ്പം കോണ്‍കകാഫ് പ്ലേ ഓഫ് വിജയികളായെത്തുന്ന കാനഡയോ ട്രിനിഡാഡ് ആന്‍ഡ് ടുബാക്കോയോ ഇടം നേടും.
ഗ്രൂപ്പ് ബി യില്‍ മെക്സിക്കോ, ഇക്വഡോര്‍, വെനിസ്വല, ജമൈക്ക എന്നിവരുണുള്ളത്. ആതിഥേയരായ യു.എസ്.എ, യുറുഗ്വായ്, പനാമ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ഡിയില്‍ ബ്രസീല്‍, കൂടെ കൊളംബിയ, പരാഗ്വെ, പ്ലേ ഓഫ് വിജയികളായെത്തുന്ന ഹോണ്ടുറാസോ അല്ലെങ്കില്‍ കോസ്റ്റാറിക്കയോ ഇടംപിടിക്കും.
Read Also : മെസിയുടെ ഡ്രിബ്ലിംഗ് ശൈലി.. യൂറോപ്യന്‍ വമ്പന്മാരുടെ റഡാറില്‍ ക്ലോഡിയോ എച്ചവേരി
ജൂണ്‍ 20-ന് യു.എസിലെ അറ്റ്ലാന്റയിലാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനക്കെതിരെ കാനഡ അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാക്കോയോ ഏറ്റുമുട്ടും. ബ്രസീലിന്റെ ആദ്യ മത്സരം ജൂണ്‍ 24നാണ്. കോണ്‍കകാഫ് പ്ലേ ഓഫ് വിജയികളായെത്തുന്ന പരാഗ്വെയോ ഹോണ്ടുറാസോ ആണ് എതിരാളികള്‍. ജൂലൈ 14-ന് ഫ്ളേറിഡയിലെ മയാമി ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും.
Story Highlights : Copa America 2024 group draw results