ഈ വര്‍ഷം അടിച്ചുകൂട്ടിയത് 50 ഗോളുകള്‍, പുതിയ സെലിബ്രേഷനും; ക്രിസ്റ്റ്യാനോ കുതിക്കുകയാണ്..
ദേശീയ കുപ്പായത്തിലും ക്ലബ് തലത്തിലും തകര്‍പ്പന്‍ ഫോം തുടരുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം തളര്‍ത്താത്ത പോരട്ടവീര്യത്തോടെ പന്ത് തട്ടുന്ന റൊണാള്‍ഡോ ഈ വര്‍ഷവും 50 ഗോള്‍ എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. സൗദി കിങ്സ് കപ്പില്‍ അല്‍ ശബാബിനെ 5-2ന് തോല്പിച്ച മത്സരത്തില്‍ ഒരു ഗോള്‍ നേടിയാണ് റൊണാള്‍ഡോ ചരിത്ര നേട്ടത്തിലെത്തിയത്. ( Cristiano Ronaldo scored 50 goals in 2023 )
🟡🔵🇵🇹 Cristiano Ronaldo has just scored his 50th goal of 2023. pic.twitter.com/KUfePyHwvo
— Fabrizio Romano (@FabrizioRomano) December 11, 2023
56 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 50 ഗോളിലെത്തിയത്. 2023-ല്‍ അല്‍ നസ്റിനായി 40 തവണ ലക്ഷ്യം കണ്ട താരം പോര്‍ച്ചുഗലിനായി 10 ഗോളുകളാണ് നേടിയത്. സൗദി പ്രോ ലീഗില്‍ അല്‍ റിയാദിനെതിരായ മത്സരത്തിലാണ് കരിയറില്‍ 1200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ മത്സരത്തില്‍ ഒരു ഗോള്‍ നേടിയ താരം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
അല്‍ നസറിനായി 74-ാം മിനുട്ടിലാണ് റൊണാള്‍ഡോ വല കുലുക്കിയത്. ബോക്സിന്റെ ഇടതു പാര്‍ശ്വത്തില്‍ നിന്നും ഒട്ടാവിയോക്ക് പന്ത് കൈമാറി എതിര് പ്രതിരോധത്തെ ഞൊടിയിടയില്‍ വെട്ടിയൊഴിഞ്ഞ് മുന്നോട്ട് കയറിയ റൊണാള്‍ഡോ തിരികെ പന്ത് സ്വീകരിച്ച് അനായാസം ലക്ഷ്യം കാണുകയായിരുന്നു.
لمسة 🎶 وإنهاء 🚀
— كأس خادم الحرمين الشريفين (@KingCupSA) December 11, 2023
كريستيانو رونالدو يضع بصمته في #أغلى_الكؤوس 🏆 pic.twitter.com/aGhAsOnDBV
ഈ ഗോളിന് പിന്നാലെയുള്ള റൊണാള്‍ഡോയുടെ സെലിബ്രേഷനും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഗോളടിച്ചതിന് പിന്നാലെ കോര്‍ണര്‍ ഫ്ലാഗിന് അടുത്തേക്ക് കുതിച്ച് വായുവില്‍ ഉയര്‍ന്നുചാടുന്ന പതിവ് രീതിയില്‍ നി്ന്നും വ്യത്യസ്തമായി പ്രതിരോധ താരം അലി ലജാമിയോടൊപ്പമായിരുന്നു ആഘോഷം.
സൗദി പ്രോ ലീഗില്‍ സീസണില്‍ 16 ഗോള്‍ നേടിയ റൊണാള്‍ഡോ കരിയറില്‍ രാജ്യത്തിനും ക്ലബുകള്‍ക്കുമായി 869 ഗോളുകളാണ് നേടിയത്. ക്രിസ്റ്റ്യാനോക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഏര്‍ലിങ് ഹാലണ്ടാണ് ഈ വര്‍ഷം 50 ഗോള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു താരം. ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവര്‍ 49 ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.
Story Highlights : Cristiano Ronaldo scored 50 goals in 2023