‘വക്കാ വക്കാ..’ ഗാനത്തിന് ഗംഭീരനൃത്തവുമായി ഒരു അച്ഛനും മകളും- വിഡിയോ

December 27, 2023

ആർക്കാണ് മനോഹരമായ നൃത്തം കാണാൻ ഇഷ്ടമല്ലാത്തത്? എല്ലാവരെയും ഒരുപോലെ രസിപ്പിക്കുന്ന ഒന്നാണ് നൃത്ത വിഡിയോകൾ. സമൂഹമാധ്യമങ്ങളിൽ നിരവധി വിഡിയോകൾ ശ്രദ്ധേയമാകാറുമുണ്ട്. നൃത്തവിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഒരു അച്ഛൻ – മകൾ കോംബോ ഉണ്ട്. പാബ്ലോയും വെറോണിക്കയും ഇത്തരത്തിൽ ശ്രദ്ധേയരായവരാണ്. ഇപ്പോഴിതാ, ഇരുവരും ചേർന്ന് ഷക്കീറയുടെ ഐക്കണിക് ഗാനമായ ‘വക്കാ വക്കാ’ ഗാനത്തിന് ചുവടുവയ്ക്കുകയാണ്.

ഇരുവരുടെയും ഊർജ്ജവും തടസ്സമില്ലാത്ത ഏകോപനവും ഹൃദയസ്പർശിയായ പ്രകടനത്തിന് കാഴ്ചക്കാരുടെ കയ്യടി നേടിക്കൊടുക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 3.7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പാബ്ലോയും വെറോണിക്കയും അവരുടെ ഡാൻസ് വിഡിയോകൾ ഇൻസ്റാഗ്രാമിൽ പതിവായി പങ്കിടുന്നു. വിഡിയോ ഇതിനകം തന്നെ 17 ദശലക്ഷം കാഴ്‌ചകൾ നേടി. അവരുടെ ആകർഷകമായ പ്രകടനത്തിന് വ്യാപകമായ കയ്യടിയാണ് ലഭിക്കുന്നത്. ഇരുവരുടെയും നൃത്ത വൈദഗ്‌ധ്യത്തിനും അവർ പങ്കിടുന്ന സ്‌നേഹബന്ധത്തിനും അഭിനന്ദനങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് കാഴ്‌ചക്കാർ കമന്റ് വിഭാഗത്തിൽ ഇരുവരെയും പ്രശംസിച്ചു.

Read also: ആദ്യം പ്ലം കഞ്ഞി, പിന്നെ പുഡ്ഡിങ്; ഇന്നത്തെ ക്രിസ്മസ് കേക്കിന്റെ ചരിത്രമറിയാം..

ഇപ്പോൾ മക്കളുടെ സുഹൃത്തുക്കളാണ് അച്ഛനമ്മമാർ. ഇതിൽ പൊതുവെ പെൺമക്കളോട് കൂടുതൽ അടുപ്പമുള്ളവരും അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ളവരുമാണ് അച്ഛന്മാർ. അടുത്തിടെ വൈറലായ ഒരു വിഡിയോയിൽ, ഷാരൂഖ് ഖാനും കജോളും റാണി മുഖർജിയും അഭിനയിച്ച കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലെ “യേ ലഡ്‌കാ ഹേ ദീവാന” എന്ന ഗാനത്തിന് ഒരു വിവാഹ ചടങ്ങിൽ മകൾക്കൊപ്പം ഒരു പിതാവ് നൃത്തം ചെയ്യുന്നത് ശ്രദ്ധേയമായിരുന്നു.

Story highlights- Father-daughter duo’s epic dance