ദിവസവും പിസ്ത കഴിക്കൂ; അമിത ശരീരഭാരവും പ്രമേഹവും നയന്ത്രിക്കാം..!
നട്സുകളില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് പിസ്ത. രുചിയും ഏറെ മുന്നിലാണ് ഈ നട്സ്. വിറ്റാമിന്‍ എ, ബി6, കെ, സി, ഇ, ധാതുക്കളായ കാത്സ്യം, അയേണ്‍ സിങ്ക്, ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിയുടെ കലവറയാണ് പിസ്ത. എല്ലാ ദിവസവും ചെറിയ അളവില്‍ പിസ്ത കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദ്ഗ്ധര് പറയുന്നത്. ( Health benefit of eating pistachio )
ദിവസവും പിസ്ത കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പതിവായി പിസ്ത കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്കും പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്താം. പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയക്കാന്‍ സഹായിക്കും. ദീര്‍ഘനാളത്തേക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് പിസ്ത സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വലിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയതിനാല്‍ പിസ്ത കഴിക്കുന്നത് ശരീത്തിന് ആവശ്യമായ ഊര്‍ജം നല്‍കും. വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബറാണ് പിസതയില് അടങ്ങിയ മറ്റൊരു പ്രധാന ഘടകം. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
Read Also: പ്രതിരോധത്തിന് കരുത്ത് കൂട്ടാം, നെല്ലിക്കയിലൂടെ!
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പിസ്ത കഴിക്കുന്നത് നല്ലതാണ്. പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കും. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Story Highlights : Health benefit of eating pistachio