കാര്യം കുറച്ച് കായ്പ്പാണെങ്കിലും, ഗുണത്തില്‍ കേമനാണ് പാവയ്ക്ക..

December 8, 2023

കയ്പ്പ് രുചിയായതുകൊണ്ട് നിരവധി പേര്‍ കഴിക്കാതിരിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ സി, ധാതുക്കളായ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയതാണ് പാവയ്ക്ക. ( Health benefits of Bitter Gourd including in diet )

ഒരു പരിധിവരെ ക്യാന്‍സറില്‍ നിന്നും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. പാവയക്കയില്‍ അടങ്ങിയ ബീറ്റ കരോട്ടിന്‍ ആണ് ഇതിനെ സഹായിക്കുന്നത്. ബീറ്റ കരോട്ടിനെ ശരീരം വിറ്റാമിന്‍ എയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. അതോടൊപ്പം തന്നെ ആന്റിഓക്സിഡന്റായ ബീറ്റ കരോട്ടിന്‍ സെല്ലുലാര്‍ കേടുപാടുകള്‍ തടയുന്നതിലുടെയാണ് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നത്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാനും പാവയ്ക്ക സഹായിക്കും. നല്ലൊരു ശതമാനം ആളുകളും കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട. പാവയ്ക്ക കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകമാണ്. പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം എന്നി ധാതുക്കള്‍ രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ നിലനിര്‍ത്തുന്നതിനും സഹായകമാണ്.

Read Also : പ്രഭാത ഭക്ഷണത്തിനൊപ്പം കാരറ്റ് ജ്യുസ് ഉള്‍പ്പെടുത്താം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

പാവയക്ക് ജ്യൂസ് പതിവാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പവായ്ക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, സിങ്ക്, പ്രോട്ടീന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.

Story Highlights : Health benefits of Bitter Gourd including in diet