എസി മുറികളിൽ അധിക സമയം ചിലവഴിക്കുന്നവരാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

December 1, 2023

ജോലിക്കും മറ്റുമായി മണിക്കൂറുകളോളം എസി മുറികളിൽ ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അധിക നേരം ഈ സാഹചര്യങ്ങളിൽ ചിലവഴിച്ചാൽ പല ആരോഗ്യ പ്രശ്നങ്ങളിലും അവസാനിക്കും. എസിയിൽ സമയം ചിലവഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. (Ill effects of spending long hours in AC rooms)

വരണ്ട കണ്ണുകൾ:

എസിയിൽ ഇരിക്കുന്നത് നിങ്ങളുടെ കണ്ണുകൾ വരണ്ടതാക്കും. ഡ്രൈ ഐസ് സിൻഡ്രോം ഈ ദിവസങ്ങളിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഡ്രൈ ഐസ് സിൻഡ്രോം എന്നത് നമ്മുടെ കണ്ണുനീർ ഗ്രന്ഥികൾ നേത്രങ്ങളെ വേണ്ടത്ര നനവുള്ളതാക്കാതെ വരുമ്പോഴുള്ള അവസ്ഥയാണ്. ഇത് വരൾച്ചയ്ക്ക് കാരണമാകുന്നു. നിങ്ങൾക്ക് ഇതിനകം ഡ്രൈ ഐ സിൻഡ്രോം ഉണ്ടെങ്കിൽ, ദീർഘനേരം എസിയിൽ തുടരുന്നത് രോഗലക്ഷണങ്ങൾ വഷളാക്കും.

വരണ്ട ചർമ്മവും മുടിയും:

എയർ കണ്ടീഷണറുകൾ നമ്മുടെ ചർമ്മത്തിനും മുടിക്കും വളരെയധികം ദോഷം ചെയ്യും. വായുവിൽ ഈർപ്പമില്ലാത്ത ചർമ്മത്തെയും മുടിയെയും വരണ്ടതാക്കും. ഇത് ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക പോഷണം ഇല്ലാതാക്കുന്നു. തലമുടി പൊട്ടുക, മുടികൊഴിച്ചിൽ വർധിപ്പിക്കുക തുടങ്ങിയ കേടുപാടുകൾക്ക് ഇത് കാരണമാകും.

Read also: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നുണ്ടോ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

നിർജ്ജലീകരണം:

എസി ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഇത് നിർജ്ജലീകരണത്തിനും കാരണമാകും. എസി മുറിയിൽ ഈർപ്പം തങ്ങി നിൽക്കാത്തതിനാൽ ഇത് നിർജ്ജലീകരണത്തിന് വഴിയൊരുക്കും.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ:

ഏറെ നേരം എസിയിൽ ഇരിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് മൂക്ക്, തൊണ്ട, കണ്ണുകൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. വരണ്ട തൊണ്ട, റൈനൈറ്റിസ്, മൂക്കടപ്പ് എന്നിവ അനുഭവപ്പെടാം.

ആസ്ത്മയും അലർജികളും:

എസി ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, അത് അലർജിക്ക് കാരണമാവുകയും ആസ്ത്മ വഷളാക്കുകയും ചെയ്യും.

സ്റ്റോറി