പ്രഭാത ഭക്ഷണത്തിനൊപ്പം കാരറ്റ് ജ്യുസ് ഉള്‍പ്പെടുത്താം; ആരോഗ്യ ഗുണങ്ങള്‍ ഏറെ
നിരവധി ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. പാചകം ചെയ്തും അല്ലാതെയും നാം കാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. കാരറ്റ് ജ്യൂസ് കഴിക്കുന്നവരും കുറവല്ല. പ്രഭാത ഭക്ഷണത്തിനൊപ്പം കാരറ്റ് ജ്യുസ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ രാവിലെ കാരറ്റ് ജ്യൂസ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം. ( Impressive health benefits of Carrot juice )
വിറ്റാമിന്‍ സി, ഇ, കെ 1, ബി 6 ധാതുക്കളായ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, എന്നിവ അടങ്ങിയിട്ടുണ്ട്. പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരറ്റിലുള്ള ബീറ്റ-കെരോട്ടിന്‍ ആണ് ഇതിന് സഹായകമാകുന്നത്. കാരറ്റിലുള്ള പൊട്ടാസ്യം, വിറ്റാമിന്‍ കെ എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കും.
ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. ചര്‍മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളും മറ്റും ഒഴിവാക്കാന്‍ കാരറ്റിലുള്ള ആന്റി-ഓക്സിഡന്റ്സ് സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും കാരറ്റ് ജ്യുസ് നല്ലതാണ്. കാരറ്റില്‍ അടങ്ങിയ ഫൈബര്‍ ആണ് ദഹനം വേഗത്തിലാക്കുന്നത്.
Read Also : ‘പാവപ്പെട്ടവന്റെ ഓറഞ്ച്’; തക്കാളിയുടെ ഉത്ഭവവും ഗുണങ്ങളും അറിയാം
അമിത വണ്ണം കുറയ്ക്കുന്നതിനും കാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിനും പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കാരറ്റിലുള്ള കാത്സ്യം, പൊട്ടാസ്യം എന്നി ധാതുക്കളാണ് സഹായകമാകുന്നത്.
എന്നാല്‍ കാരറ്റ് ജ്യുസ് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മിതവായ അളവില്‍ മാത്രം കഴിക്കുക. മധുരം ഒഴിവാക്കുന്നതാണ് നല്ലത്. ഒപ്പം ഏതെങ്കിലും ഭക്ഷണം ഉള്‍പ്പെടുത്തുകയും വേണം.
Story highlights : Impressive health benefits of carrot juice