‘കഠിനാധ്വാനിയും പക്വതയും അച്ചടക്കമുള്ളവളുമായതിന് പിന്നിലെ കാരണക്കാരി’; ലിസിയെക്കുറിച്ച് കല്യാണി
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ചലച്ചിത്രതാരം ലിസി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലുമെല്ലാം അഭിനയിച്ച ലിസി വിവാഹശേഷം വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ന് 56-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആശംസകളുമായി മകള്‍ കല്യാണി പ്രിയദര്ശന് പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ( Kalyani Priyadarshan’s heartfelt birthday wish to Lissy )
കുട്ടിക്കാലത്ത് അമ്മ ലിസിയോടൊപ്പമുള്ള ചിത്രമാണ് കല്യാണി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഞാന്‍ ഇത്ര കഠിനാധ്വാനിയും പക്വതയും അച്ചടക്കമുള്ളയാളും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും എല്ലാം കാരണക്കാരിയാണ് അമ്മ’ എന്നാണ് കല്യാണി പ്രിയദര്ശന് അമ്മ ലിസി ലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്.
1991-ലെ മെയ്ദിനം എന്ന ചിത്രത്തിലാണ് ലിസി അവസാനമായി വേഷമിട്ടത്. 1990-ല്‍ സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെയാണ് സിനിമ ജീവിതത്തോട് വിടപറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തെലുഗു ചിത്രത്തില്‍ ലിസി വേഷമിട്ടിരുന്നു. ലിസി സിനിമ വിട്ടെങ്കിലും മകള്‍ കല്യാണി സിനിമയിലേക്ക് ചുവടുവച്ചു കഴിഞ്ഞു.
സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ലിസി പ്രിയങ്കരിയാണ്. യാത്രകളും ഫിറ്റ്നസ് വര്‍ക്കുകളുമായി ലിസി ഇന്നും സജീവമാണ്. ആയോധനകലകളിലും വലിയ താല്പര്യമുള്ളയാളാണ് ഈ പഴയകാല നടി. ഈ വര്‍ഷമാദ്യം ലിസിയുടെയും പ്രിയദര്‍ശന്റെയും മകന് സിദ്ധാര്‍ത്ഥിന്റെ വിവാഹം കഴിഞ്ഞിരുന്നു. അമേരിക്കന്‍ സ്വദേശിയായ മെര്‍ലിനെയാണ് സിദ്ധാര്‍ഥ് ജീവിതത്തില്‍ കൂടെക്കൂട്ടിയത്.
Story highlights : Kalyani Priyadarshan’s heartfelt birthday wish to Lissy