രാത്രി ഭക്ഷണം നേരത്തെയാക്കാം.. ഗുണങ്ങള്‍ നിരവധി…!
രാത്രി വൈകി ഉറങ്ങാനും രാവിലെ വൈകി എണീക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ഈ ജീവിതശൈലി മിക്കവരുടെയും രീതിയായി മാറിയതോടെ രാത്രി ഭക്ഷണവും വളരെ വൈകി കഴിക്കുക എന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും വയര്‍ ചാടാനും വഴിവയ്ക്കും. രാത്രി വൈകി അത്താഴം കഴിക്കുക അല്ലെങ്കില്‍ സ്നാക്സ് കൊറിക്കുക തുടങ്ങിയ ശീലങ്ങളാണ് കുടവയര്‍ ചാടാന്‍ വഴിയൊരുക്കുന്നത്. ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ് കുറയ്ക്കുകയും ചെയ്യും ഈ ശീലമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ( Keep these things in mind while having dinner )
രാത്രി വളരെ നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല. അതുകൊണ്ട് പകല്‍ കഴിക്കുന്ന അളവില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പാടില്ല. പകല്‍ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ ചെയ്താല്‍ രാത്രിയില്‍ വിശക്കില്ല. എന്നാല്‍ രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതല്ല. അതിനാല്‍ രാത്രിയില്‍ വളരെ കുറഞ്ഞ അളവിന് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കാം.
Read Also : ഉറങ്ങി എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണം അകറ്റാൻ ലളിതമായ മാർഗങ്ങൾ
രാത്രി വൈകിയുളള ഭക്ഷണം കഴിക്കുന്ന രീതി ഇന്‍സുലിന്‍, കൊളസ്ട്രോള്‍ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. അതുപോലെത്തന്നെ രാത്രിയില്‍ ജങ്ക് ഫുഡുകള്‍ കൊറിക്കുന്ന ശീലവും പൂര്‍ണമായും ഒഴിവാക്കണം. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
അത്താഴം കഴിഞ്ഞാല്‍ അര ഘാതം നടക്കണമെന്ന് പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണം ദഹിച്ചതിന് ശേഷം മാത്രം ഉറങ്ങുന്നതാണ് നല്ലത്.
Story Highlights : Keep these things in mind while having dinner