‘ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ..’-മനംനിറച്ച് ഒരു കുഞ്ഞുമിടുക്കിയുടെ രസകരമായ വിഡിയോ

December 26, 2023

ഏതാനും നാളുകളായി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ച ഒന്നാണ് ‘ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ..’. ജാസ്മീൻ കൗർ എന്ന യുവതിയുടേതാണ് ഈ ഡയലോഗ്.ചുരിദാറുകളുടെ പുതിയ സ്റ്റോക്കും നിറവുമൊക്കെയാണ് യുവതി പരിചയപ്പെടുത്തിയത്. ഈ ഡയലോഗ് ഹിറ്റായതോടെ ബോളിവുഡ് സിനിമാതാരങ്ങൾ വരെ വിഡിയോയുമായി രംഗത്തെത്തി.

ഇപ്പോഴിതാ, ഒരു കുഞ്ഞുമിടുക്കി ഈ വരികളെല്ലാം അതിമനോഹരമായും ക്യൂട്ട് ആയും അവതരിപ്പിച്ചിരിക്കുകയാണ്. ഖാർകോങ്കോർ എന്ന പെൺകുട്ടിയാണ് ഹൃദ്യമായി ഈ വിഡിയോ ചെയ്തിരിക്കുന്നത്. ഡിസംബർ 12ന് പോസ്റ്റ് ചെയ്ത വിഡിയോ മില്യൺ കണക്കിന് കാഴ്ചക്കാരെയും നേടി. പാട്ടുമാത്രമല്ല, കുഞ്ഞുമിടുക്കിയുടെ നൃത്തവും രസകരമാണ്.

Read also: ‘വീട് നഷ്ടമാകും, കുടുംബം കുടിയിറക്കപ്പെടും’; ലക്ഷ്മിക സജീവന്റെ കുടുംബത്തിന് സഹായം തേടി സുഹൃത്തുക്കള്‍

ചെറുപ്പത്തിൽ തന്നെ ധാരാളം സ്വന്തം കഴിവുകൾ തിരിച്ചറിയുന്നത് വളരെ നല്ലൊരു കാര്യമാണ്. എന്തിലാണോ പ്രാഗൽഭ്യം എന്നത് നോക്കി അവയിൽ കൂടുതൽ മികവ് നേടാൻ ഇതിലൂടെ സാധിക്കും. പാട്ട്, ഡാൻസ്, ചിത്രരചന, എഴുത്ത് എന്നിങ്ങനെയാണ് കഴിവുകൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ, സമൂഹമാധ്യമങ്ങളുടെ വരവോടെ കുട്ടികൾ അവരുടെ അഭിനയ മികവും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞുതുടങ്ങി.

Story highlights- Little girl’s ‘just looking like a wow’