‘നമ്മുടെ കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനെയാ, ഒരു ദിവസം കൊണ്ട് മുടി വളരും’- ആരാധകരെ കൺഫ്യൂഷനിലാക്കി മിഥുനും ലക്ഷ്മിയും

December 4, 2023

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ ആരാധകരെ സമ്പാദിച്ചത്. അവതാരകൻ എന്നതിന് പുറമെ ഒട്ടേറെ യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് മിഥുൻ. ഇപ്പോഴിതാ, ഒരു യാത്രാചിത്രം പങ്കുവയ്ക്കുകയാണ് താരം. ഭാര്യ ലക്ഷ്മിക്കൊപ്പമുള്ള ചിത്രമാണ് മിഥുൻ പങ്കുവെച്ചിരിക്കുന്നത്. ‘നമ്മുടെ കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനെയാ ഒരു ദിവസം കൊണ്ട് മുടി വളരും’ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് മിഥുൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ഭാര്യ ലക്ഷ്മി തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ നടൻ പങ്കുവെച്ചിരുന്നത്. ‘എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു ; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി’ എന്ന കുറിപ്പും മിഥുൻ പങ്കുവെച്ചിരുന്നു.

Read also: പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ; പാട്ടും ലെക്കോഷനും ഒന്നുതന്നെ പക്ഷെ നായിക വേറെ..

എന്നാൽ രണ്ടാമത് യാത്രാചിത്രങ്ങൾ പങ്കുവച്ചപ്പോൾ ലക്ഷ്മിക്ക് ചിത്രങ്ങളിൽ മുടിയുണ്ട്. ഒരു പ്രത്യേകതരം വിഗ്ഗാണ് ലക്ഷ്മി ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ആരാധാകർ രസകരമായ കമന്റുകളുമായി എത്തി. അതേസമയം, ഫ്‌ളവേഴ്‌സ് ടിവിയിലെ ‘കോമഡി  ഉത്സവം’ പരിപടിയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി മാറിയ താരമാണ് മിഥുൻ രമേശ്. വ്യത്യസ്തമായ അവതരണ ശൈലിയിലാണ് മിഥുൻ രമേശിന് ഇത്രയധികം ആരാധകരെ നൽകിയതും. 

Story highlights- mithun ramesh and lakshmi funny post