വായ്പ്പുണ്ണ് കാരണം ബുദ്ധിമുട്ടുന്നുണ്ടോ..? വീട്ടില്‍ പരീക്ഷിക്കാന്‍ ചില പൊടിക്കൈകള്‍
വായ്പ്പുണ്ണ് കാരണം ബുദ്ധിമുട്ടുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഇതുമൂലം അസഹനീയമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. നേരാവണ്ണം ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. ( Mouth ulcer remedies for quick relief )
വിവിധ കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് അല്ലെങ്കില്‍ മൗത്ത് അള്‍സര്‍ ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മര്‍ദ്ദവും അമിത പ്രമേഹവും ഉറക്കക്കുറവുമെല്ലാം ഇതിലേക്ക് നയിക്കുന്നവയാണ്. അബദ്ധത്തില്‍ വായയുടെ ഉള്‍ഭാഗത്ത് കടിക്കുന്നതും ഇതിന് കാരണമാകാറുണ്ട്. ഇത്തരം ബുദ്ധമുട്ടില്‍ നിന്ന് രക്ഷനേടാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.
ഉപ്പിട്ട വെള്ളം വായില്‍ കൊള്ളുക എന്നതാണ് വായ്പ്പുണ്ണ് അകറ്റാന്‍ പ്രധാന പ്രതിവിധിയായി പറയുന്നത്. വായ്പ്പുണ്ണുള്ള ഭാഗത്ത് ദിവസവും തേന്‍ പുരട്ടുന്നതും നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണ് അകറ്റാന്‍ സഹായിക്കും.
Read Also : ഹൃദയാഘാതം മുതൽ സ്ട്രോക്ക് വരെ; പ്രഭാതഭക്ഷണവും അത്താഴവും വൈകുന്നത് ക്ഷണിക്കും അപകടങ്ങൾ!
വെളിച്ചെണ്ണയിലെ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഘടകങ്ങള്‍ വായ്പ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കും. ഇതിനായി ദിവസവും പലതവണകളായി വെളിച്ചെണ്ണ വായ്പ്പുണ്ണിന് മുകളില്‍ പുരട്ടാവുന്നതാണ്. വേദന കുറയ്ക്കാനും സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്യാനും ഗ്രാമ്പൂ എണ്ണ മികച്ച പരിഹാരമാണ്. ഇതിലടങ്ങിയ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്. തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സറിന് ശമനം ലഭിക്കും.
Story Highlights: Mouth ulcer remedies for quick relief