ഹാര്‍ദിക് പാണ്ഡ്യക്കായി മുംബൈ മുടക്കിയത് 100 കോടിയോ..? ഞെട്ടിപ്പിക്കുന്ന ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ പുറത്ത്
ഹര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവിന്റ ആവേശത്തിലാണ് ആരാധകര്‍. ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറെ മുംബൈ തിരിച്ചുപിടിച്ചത്. പിന്നാലെ രോഹിതിന് പകരം ഹാര്‍ദികിനെ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതും ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അതിനിടെയാണ് ഹാര്‍ദികിനെ പാളയത്തിലെത്തിക്കാന്‍ മുംബൈ അധികൃതര്‍ നടത്തിയ ഇടപാടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ( Mumbai Indians paid 100 crore to Gujarat Titans for Hardik Pandya )
ഹാര്‍ദികിനായി 100 കോടി രൂപയോളം രുപയാണ് മുംബൈ നല്‍കിയതെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 കോടി രൂപ നല്‍കിയാണ് ഗുജറാത്തില്‍ നിന്നും ഓള്‍റൗണ്ടറെ ടീമിലെത്തിക്കാനായി മുടക്കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഏറ്റവും റിപ്പോര്‍ട്ടുകള്‍ പ്രകാരം താരക്കൈമാറ്റത്തില്‍, ട്രാന്‍സ്ഫര്‍ തുകയായി 100 കോടി രൂപയോളം ഗുജറാത്തിന് ലഭിച്ചതായണ് സൂചന.
Hardik Pandya's trade details (Indian Express): pic.twitter.com/MNiN5grdYC
— Mufaddal Vohra (@mufaddal_vohra) December 24, 2023
2021-ല്‍ 5,625 കോടി രൂപ മുതല്‍മുടക്കിലാണ് സി.വി.സി ക്യാപിറ്റല്‍ ഗുജറാത്ത് ടൈറ്റന്‍സ് എന്ന പേരില്‍ ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. 2022 മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഹാര്‍ദികിനെ റിലീസ് ചെയ്തതോടെയാണ് ഗുജറാത്ത് താരത്തെ സ്വന്തമാക്കിയത്. നായകനായി കളത്തിലിറങ്ങിയ ഹാര്‍ദിക് ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ ജേതാക്കളാക്കി. തൊട്ടടുത്ത സീസണിലും ഫൈനലിലെത്തിച്ചെങ്കിലും ധോണിയുടെ ചെന്നൈക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.
Read Also : ആശുപത്രിയിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം; പതിവ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Story highlights : Mumbai Indians paid 100 crore to Gujarat Titans for Hardik Pandya