മേഘ്‌ന രാജിന്റെ മകനൊപ്പം ക്യൂട്ട് നൃത്തവുമായി നസ്രിയ; രസകരമായ വിഡിയോ

December 20, 2023

ഏത് സിനിമാ സെറ്റിലും കുസൃതിയും കുറുമ്പും കൊണ്ട് നിറയുന്ന താരമാണ് നസ്രിയ നസീം. അതിനാൽ തന്നെ നടിക്ക് ധാരാളം സൗഹൃദങ്ങൾ സിനിമയ്ക്കുള്ളിൽ തന്നെയുണ്ട്. പിറന്നാൾ ദിനത്തിൽ ആശംസാപ്രവാഹമാണ് നസ്രിയയ്ക്ക് ലഭിക്കുന്നത്. നടിയുടെ ഉറ്റ സുഹൃത്താണ് മേഘ്‌ന രാജ്. ഒന്നിച്ച് അഭിനയിച്ച സിനിമയിൽ നിന്നും ആരംഭിച്ച സൗഹൃദം ഇന്നും തുടരുകയാണ്. വളരെ ക്യൂട്ടായ ഒരു പിറന്നാൾ ആശംസയാണ് മേഘ്‌ന നസ്രിയയ്ക്ക് നൽകിയിരിക്കുന്നത്.

നടിയുടെയും അന്തരിച്ച നടൻ ചിരഞ്ജീവി സാർജയുടെയും മകനൊപ്പം നസ്രിയ ചുവടുവയ്ക്കുന്നതെന്നും മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. എന്റെ പെൺകുട്ടിക്ക് ജന്മദിനാശംസകൾ!!! എന്നുകുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക് ലഭിക്കുന്നത്.

അതേസമയം, സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്.

Read also: ‘മുഖ്യമന്ത്രി എന്നെ ‘ഹീറോ’യെന്ന് വിളിച്ചു’- സന്തോഷത്തോടെ അബിഗേലും സഹോദരനും

പ്രതിസന്ധി ഘട്ടത്തിൽ മേഘ്‌നയ്ക്ക് ഒപ്പം നിന്നത് കുടുംബവും സുഹൃത്തുക്കളുമാണ്. പ്രത്യേകിച്ച് നസ്രിയയും, അനന്യയും. മേഘ്‌നയുടെ ബേബി ഷവർ ചടങ്ങിൽ നടി അനന്യ സാന്നിധ്യമറിയിച്ചിരുന്നു. കുഞ്ഞു പിറന്നതിന് ശേഷം നസ്രിയയും, ഫഹദും മേഘ്‌നയെ ബംഗളൂരുവിലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

Story highlights- nazriya nazim dance with meghna raj’s son