‘മുഖ്യമന്ത്രി എന്നെ ‘ഹീറോ’യെന്ന് വിളിച്ചു’- സന്തോഷത്തോടെ അബിഗേലും സഹോദരനും

December 20, 2023

കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറ റെജിയുടെ കണ്ടെത്തൽ കേരളത്തിന് ഒന്നടങ്കം ആശ്വാസം പകർന്നിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പല കഥകളും അഭ്യൂഹങ്ങളും ഉണ്ടായെങ്കിലും കുഞ്ഞിനെ ലഭിച്ച ആശ്വാസമായിരുന്നു എല്ലാവര്ക്കും. പിന്നീട് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്മാരായ ഒരു കുടുംബം തന്നെ അറസ്റ്റിലാകുകയും അവരുടെ ദുരൂഹമായ പദ്ധതികൾ ജനമനസിനെ ഞെട്ടിക്കുകയും ചെയ്തു.

മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു അബിഗേലിനെ തട്ടികൊണ്ടുപോയ സംഭവം. കേസിൽ വഴിത്തിരിവായത് രേഖാചിത്രമായിരുന്നു. വളരെ കൃത്യതയോടെ എല്ലാ കാര്യങ്ങളും ജോനാഥൻ രേഖാ ചിത്രകാർക്ക് പറഞ്ഞുകൊടുത്തിരുന്നു. ഇപ്പോഴിതാ, കൊല്ലം ജില്ലയിൽ നവകേരള സദസ് എത്തിയപ്പോൾ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ എത്തിയിരിക്കുകയാണ് ഈ കുടുംബം. അച്ഛനും അമ്മയും മക്കളും ചേർന്നാണ് എത്തിയത്.

മുഖ്യമന്ത്രിയെ കണ്ട സന്തോഷം കുടുംബാംഗങ്ങൾ പങ്കുവെച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ഹീറോ എന്ന് വിളിച്ചതായും കുഞ്ഞിന്റെ സഹോദരനായ ജോനാഥൻ പറയുന്നു. കണ്ടപ്പോൾ സന്തോഷമായെന്നും കുട്ടികൾ പറയുന്നു. അതേസമയം, കേസിൽ വലിയ വഴിത്തിരിവുകളായിരുന്നു ഉണ്ടായത്.

Read also: പിന്തുണയോടെ കുടുംബം, ജീവിതസാഹചര്യങ്ങളോട് പൊരുതി കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറായി വിഭ

ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ.കൊവിഡിന് ശേഷം പദ്‌മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമെന്ന് എഡിജിപി എം.ആർ അജിത്കുമാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ്പ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

Story highlights- Abigail Sara Reji and family visits chief minsiter