അച്ചുക്കുട്ടന് വീട്ടില്‍ റോളര്‍കോസ്റ്റര്‍ ഒരുക്കി പാര്‍വതി കൃഷ്ണ; സംഗതി കൊള്ളാമെന്ന് ആരാധകര്‍

December 29, 2023

ടെലിവിഷന്‍ അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ പാര്‍വതി കൃഷ്ണ കേരളക്കരയിലെ കുടുംബ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയാണ്. 2020 ഡിസംബറിലാണ് പാര്‍വതിക്കും ഭര്‍ത്താവ് ബാലഗോപാലിനും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മകന്‍ അച്യുതിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ( Parvathy Krishna shares her son rollercoaster video )

തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മകന്റെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും പങ്കുവയ്ക്കുന്നതില്‍ ഒരു മുടക്കവും വരുത്താറില്ല.

അതുകൊണ്ടുതന്നെ പാര്‍വതിയപോലെ അച്ചുകുട്ടനും പ്രേക്ഷകരുടം പ്രിയങ്കരനാണ്. ഇപ്പോഴിതാ, അച്ചുക്കുട്ടനെ കളിപ്പിക്കുന്ന പാര്‍വതിയുടെയുടെയും ഭര്‍ത്താവിന്റെയും വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

അച്ചുക്കുട്ടനെ ബാസ്‌കറ്റില്‍ ഇരുത്തി ഒരടിപൊളി റോളര്‍ കോസ്റ്റര്‍ അനുഭവം സമ്മാനിച്ചിരിക്കുകയാണ് ഇവര്‍. വീഡിയോ ആരംഭിക്കുമ്പോള്‍ മകനെ ബാസ്‌കറ്റില്‍ ഇരുത്തിയ പാര്‍വതിയെ കാണുമ്പോള്‍ പെട്ടെന്ന് കാര്യം പിടികിട്ടുന്നില്ല. പിന്നാലെ ടീവിയില്‍ റോളര്‍ കോസ്റ്റര്‍ സഞ്ചരിക്കുന്നത് കാണുമ്പോഴാണ് കൂടുതല്‍ വ്യക്തത വരുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

Read Also : “ഒരു വയസിനുള്ളില്‍ രണ്ട് സര്‍ജറികള്‍”; വൈറല്‍ പാട്ടുകാരന്‍ വേദൂട്ടന്റെ അതിജീവനകഥ!

Story highlights : Parvathy Krishna shares her son rollercoaster video