‘നമ്മൾ’ സിനിമയിലെ നായികയെ ഓർമ്മയില്ലേ? മക്കൾക്കൊപ്പം നൃത്തവുമായി രേണുക

December 7, 2023

നമ്മൾ എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ മലയാളികൾക്ക് സമ്മാനിച്ച പ്രിയതാരങ്ങളാണ് സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ, രേണുക മേനോൻ എന്നിവർ. ജിഷ്ണുവിന്റെ വേർപാട് മലയാള സിനിമയ്ക്ക് വലിയൊരു നൊമ്പരമായി ഇന്നും അവശേഷിക്കുകയാണ്. സിദ്ധാർത്ഥ് സംവിധാന രംഗത്തേക്കും കൂടി ചുവടുവെച്ചു. എന്നാൽ, രേണുക വിവാഹശേഷം ഏറെനാളായി എവിടെയെന്നു വിവരമൊന്നും പങ്കുവെച്ചിരുന്നില്ല. അടുത്തിടെയാണ് രേണുകയെ സമൂഹമാധ്യമങ്ങളിൽ ആരാധകർ കണ്ടെത്തിയത്. അമേരിക്കയിൽ ഡാൻസ് സ്‌കൂൾ നടത്തുന്ന രേണുക, ഭർത്താവിനും മക്കൾക്കും ഒപ്പമാണ് കഴിയുന്നത്.

രേണുകയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, മക്കൾക്കൊപ്പം നൃത്തവുമായി എത്തിയിരിക്കുകയാണ് രേണുക മേനോൻ. മക്കളും രേണുകയുടെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആണ്. ധാരാളം വിശേഷങ്ങൾ കുട്ടികൾക്കൊപ്പം നടി പങ്കുവയ്ക്കാറുണ്ട്.

Read also: 2018-ല്‍ വിവാഹ അഭ്യര്‍ഥന; 5 വര്‍ഷത്തിനൊടുവില്‍ അതിര്‍ത്തി കടന്ന് പാക് യുവതി ഇന്ത്യയില്‍

നമ്മളിൽ അപർണ എന്ന കഥാപാത്രത്തെയാണ് രേണുക അവതരിപ്പിച്ചത്. പിന്നീട് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വർഗം, പതാക എന്നീ ചിത്രങ്ങളിൽ നടി വേഷമിട്ടിരുന്നു. അതോടൊപ്പം നിരവധി തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. അതേസമയം, അഭിനയലോകത്തേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യങ്ങൾക്ക് ഇനി ഇല്ല എന്നതായിരുന്നു രേണുക നൽകിയ മറുപടി.

Story highlights- renuka menon dance with kids