2023ൽ ലക്ഷ്മി നക്ഷത്ര ഏറ്റവും കൂടുതൽ ഉപയോഗിച്ച വസ്തു- സർപ്രൈസ് ഗിഫ്റ്റുമായി റിമി ടോമി

December 30, 2023

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് സ്റ്റാർ മാജിക്. താരങ്ങൾ മത്സരാർത്ഥികളായി എത്തുന്ന പറിയിപ്പാടിയിലൂടെ ഒട്ടേറ ആരാധകരെ സമ്പാദിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചടുലമായ സംസാരവും പാട്ടും ചിരിയുമായി ഈ തൃശൂർക്കാരി മലയാളികളുടെ പ്രിയങ്കരിയായി മാറി. അവതാരകയായി മുൻപ് തന്നെ സജീവമായിരുന്നെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് ലക്ഷ്മി നക്ഷത്ര താരമായി മാറിയത്.

ഇപ്പോഴിതാ, ലക്ഷ്മി നക്ഷത്രയ്ക്ക് രസകരമായ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. എല്ലാവർക്കും സമ്മാനം കിട്ടിയിട്ടും തനിക്ക് ആരും ഒന്നും തന്നില്ലെന്ന പരിഭവത്തിൽ ആയിരുന്നു ലക്ഷ്മി നക്ഷത്ര. അപ്പോഴാണ് വലിയൊരു സമ്മാനപൊതിയുമായി റിമി ടോമി വേദിയിലേക്ക് എത്തിയത്. ലക്ഷ്മി നക്ഷത്രയ്ക്ക് ഏറ്റവും ആവശ്യമുള്ള ഒന്നാണ് എന്നുപറഞ്ഞുകൊണ്ടാണ് സമ്മാനിക്കുന്നത്. ഈ വർഷം ഈ ബോക്സിനുള്ളിലുള്ള സമ്മാനം ഏറ്റവുമധികം ഉപയോഗിച്ച ആളാണ് ലക്ഷ്മി എന്നും 2024ലും ഇത് ധാരാളമായി ഉപയോഗിക്കാൻ സാധിക്കട്ടെ എന്നും റിമി ടോമി പറയുന്നു. അതോടൊപ്പം, എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ഞങ്ങൾക്കും കൂടി തരണം എന്നാണ് റിമി പറയുന്നത്.

Read also: ‘ഒരു ട്രില്യണ്‍ വ്യുവിങ് മിനിട്ടുകള്‍’; 2023-ലേത് എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി

സസ്പെൻസിനൊടുവിൽ ലക്ഷ്മി നക്ഷത്ര സമ്മാനപ്പൊതി തുറന്നു. അതിനുള്ളിൽ ഒരു കത്രികയും ഉദ്‌ഘാടനത്തിന് ഉപയോഗിക്കുന്ന നാടയുമായിരുന്നു. പൊട്ടിച്ചിരി വേദിയിൽ ഉയർന്നപ്പോൾ ലക്ഷ്മി നക്ഷത്രയും ഒപ്പം ചേർന്നു. 2023ൽ ലക്ഷ്മി ഓടിനടന്ന് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എന്നും റിമി ടോമി പറയുന്നു. അതേസമയം, സ്റ്റാർ മാജിക്കിൽ ഇത്തവണ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു റിമി ടോമി. റിമിക്ക് ഒപ്പം സഹോദരിയുടെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയും ഉണ്ടായിരുന്നു. ഇരുവരും പാട്ടും നൃത്തവുമായി എപ്പിസോഡ് ആഘോഷമാക്കി.

Story highlights- rimi tomy surprising lakshmi nakshthra with a funny gift