കൊളസ്‌ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാം; സബർജെല്ലി ‘സബാഷ്..’!

December 2, 2023

സബർജെല്ലി അത്ര സുലഭമായ ഒന്നല്ല. പക്ഷേ, കിട്ടിയാൽ സംഗതി ചെറുതുമല്ല. കാരണം, നിസാരമല്ല സബർജെല്ലിയുടെ ആരോഗ്യഗുണങ്ങൾ. സബര്‍ജെല്ലിയുടെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.

വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് സബര്‍ജെല്ലി. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സബര്‍ജെല്ലി ഏറെ ഗുണകരമാണ്. കാലറി വളരെ കുറവാണ് സബര്‍ജെല്ലിയില്‍. അതുകൊണ്ട് തന്നെ ശരീരത്തിലെ അമിത കൊളസ്‌ട്രോലിനെ ഇല്ലാതാക്കാന്‍ ഈ പഴവര്‍ഗം സഹായിക്കുന്നു. നാരുകള്‍ ധാരളമടങ്ങിയതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും സബര്‍ജെല്ലി ഗുണകരമാണ്. കുടലിലുണ്ടാകുന്ന വ്രണം, അള്‍സര്‍ തുടങ്ങിയവയ്‌ക്കെല്ലാം മികച്ചൊരു പ്രതിവിധിയാണ് സബര്‍ജെല്ലി.

ആന്റി ഓക്‌സിഡന്റിന്റെ ഗുണങ്ങളും സബര്‍ജെല്ലിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സബര്‍ജെല്ലി കഴിക്കുന്നത് ഗുണം ചെയ്യും. സബര്‍ജെല്ലി ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ സബര്‍ജെല്ലി സഹായിക്കുന്നു. അതുകൊണ്ടുതന്നെ അമിതമായ ശരീരഭാരം കുറയ്ക്കാനും സബര്‍ജെല്ലി ഉത്തമമാണ്.

Read also: മെന്റൽ ഹെൽത്ത് ക്യാമ്പയിൻ; ഡോക്ടർ ദയ പാസ്‌കലുമായുള്ള അഭിമുഖം ഇന്ന് വൈകുന്നേരം 3 മണിക്ക്, പ്രേക്ഷകർക്കും പങ്കുചേരാം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സബര്‍ജെല്ലി പഴങ്ങള്‍ ഗുണം ചെയ്യുന്നു. അയണ്‍ കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാല്‍ അനീമിയ ഉള്ളവര്‍ സബര്‍ജെല്ലി കവിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും സബര്‍ജെല്ലി സഹായിക്കുന്നു. ആന്റി വൈറല്‍ ഗുണങ്ങളും സബര്‍ജെല്ലിയിലുണ്ട്. ജലദോഷം, പനി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്ക് മികച്ചൊരു പ്രതിവിധിയാണ് സബര്‍ജെല്ലി.

Story highlights- sabarjilli health benefits