‘ഓട്ടോ അണ്ണാ, വണ്ടിയെല്ലാം പോയേ..’- രസകരമായ വിഡിയോയുമായി ശോഭന

December 26, 2023

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായിരുന്ന ശോഭന സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെയാണ് എക്കാലത്തും ശോഭന ഓർത്തിരിക്കപ്പെടുന്നത്.മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ പരിചയസമ്പന്നരായ അഭിനേതാക്കളോടൊപ്പം ശോഭന വേഷമിട്ടിട്ടുണ്ട്. തന്റെ കരിയറിൽ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ നടി നടത്തി. എന്നാൽ, ലൈംലൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഇഷ്ടപ്പെടുന്ന ശോഭന നൃത്തത്തിൽ സജീവമാകുകയും ചെയ്തു.

53 വയസിലും ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്ന ശോഭന, സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. നാരദ ഗാനസഭയിൽ നൃത്തം അവതരിപ്പിക്കാൻ പോകുന്ന വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘വണ്ടിയെല്ലാം പോയേ’ എന്നുപറഞ്ഞുകൊണ്ട് ഓട്ടോയിൽ നൃത്തവേഷത്തിൽ കയറുകയാണ് നടി. ‘ഓട്ടോ അണ്ണാ, നാരദ ഗാനസഭ പോകണം’ എന്നും ക്യാപ്ഷൻ നൽകിയിരിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം ഓട്ടോയിൽ കയറുകയാണ് എന്നും നടി കുറിക്കുന്നുണ്ട്.

Read also: ‘വീട് നഷ്ടമാകും, കുടുംബം കുടിയിറക്കപ്പെടും’; ലക്ഷ്മിക സജീവന്റെ കുടുംബത്തിന് സഹായം തേടി സുഹൃത്തുക്കള്‍

അതേസമയം, ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

Story highlights- shobhana’s funny auto ride