‘നെഞ്ചില്‍ അസ്വസ്ഥത, അമിതമായ വിയര്‍പ്പ്’; രാത്രിയില്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്..!
പ്രായഭേദമന്യ ഇപ്പോള്‍ എല്ലാവരിലും കാണപ്പെടുന്ന രോഗാവസ്ഥയാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണവും ദിനം പ്രതി വര്‍ധിച്ചുവരികയാണ്. ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും അപകടകരമായ രോഗാവസ്ഥ. വേഗത്തിലുള്ള രോഗനിര്‍ണയവും ചികിത്സയുമാണ് പരിഹാരം. ( Symptoms that appear at night for signs heart disease )
രാത്രിയില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങളെ അത്ര നിസാരമായി കാണാനാകില്ല. അതിനെ അവഗണിച്ചാല്‍ ജീവന് തന്നെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടന്നാണ് വിദഗ്ദര്‍ പറയുന്നത്. ഹൃദ്രോഗമുള്ളവരില്‍ രാത്രിയില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ നോക്കാം..
രാത്രി സമയങ്ങളില്‍ നെഞ്ചില്‍ അസ്വസ്ഥ അനുഭവപ്പെടുന്നത് ദഹനപരമായ പ്രശ്നങ്ങള്‍ എന്ന പറഞ്ഞ് അവഗണിക്കുന്നതാണ് പതിവ്. എന്നാല്‍ രാത്രിയില്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന ആന്‍ജീന അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി രോഗത്തെ സൂചിപ്പിക്കുന്നതായിരിക്കാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേദന വ്യാപിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാകും. ഇത്തരം അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനടി ചികിത്സ തേടുന്നതാണ് ഉത്തമം.
ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസോച്ഛ്വാസം തടസപ്പെടുന്ന സ്ലീപ്പ് അപ്നിയ, ഹൃദയസംബന്ധമായ രോഗാവസ്ഥകളുമായ ബന്ധപ്പെട്ടിരിക്കുന്നതാണ്. വിട്ടുമാറാത്ത കൂര്‍ക്കംവലി, ഉറക്കത്തിലെ ശ്വാസം മുട്ടല്‍ എന്നിവ അനുഭവപ്പെടുന്നവര്‍ പരിശോധനയ്ക്ക് വിധേയമാകണം. രാത്രിയില്‍ അസാധാരണമായി വിയര്‍ക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
ആവശ്യത്തിലധികം ഹൃദയം പ്രവൃത്തിക്കുന്നുവെന്നതിന്റെ സൂചനയാണ് രാത്രിയില്‍ അമിതമായ വിയര്‍ക്കുന്നത്. രാത്രിയില്‍ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍ മൂത്രനാളിയിലെ അണുബാധയോ പ്രമേഹമോ ഉള്‍പ്പെടെയുള്ള പല അവസ്ഥകളുടെയും ലക്ഷണമായിരിക്കാമെങ്കിലും ഹൃദ്രോഗത്തിന്റെ ലക്ഷണമായും കാണാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
Story highlights : Symptoms that appear at night for signs heart disease