‘ഓസ്‌ട്രേലിയയുടെ കിക്ക്‌ബോക്സർമാർ’; മനുഷ്യരെ വെല്ലുന്ന മല്ലന്മാർ!

December 5, 2023

ഓസ്‌ട്രേലിയയുടെ കിക്ക് ബോക്‌സർമാർ എന്നറിയപ്പെടുന്ന ഈ കങ്കാരുക്കളെ കണ്ടാൽ മല്ലന്മാരെ പോലെ തന്നെ. ഒരു പക്ഷെ ഒരു പടിക്ക് മനുഷ്യ മല്ലന്മാരെക്കാൾ മുമ്പിലാണെന്നു തന്നെ പറയാം. അടുത്തിടെയായി സോഷ്യൽ മീഡിയയിലും മറ്റും ഈ ‘ജാക്ക്ഡ് കങ്കാരുക്കൾ’ മല്ലു പിടിക്കുന്ന വിഡിയോകൾ വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. (The fit and wild fighter Jacked Kangaroo)

ജാക്ക്ഡ് കങ്കാരുക്കൾ ഉയരത്തിൽ ചാടാൻ അവിശ്വസനീയമായ കഴിവുകളുള്ള ഓസ്‌ട്രേലിയൻ മൃഗങ്ങളാണ്. ഇവർ ഒട്ടും ശാന്തരായ മൃഗങ്ങളല്ല. അതുകൊണ്ട് തന്നെ അവർക്കിടയിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും ചൂട് പിടിച്ച പോരുകൾ പുരുഷ കങ്കാരുക്കൾകിടലാണ് സംഭവിക്കാറ്. ഈ പോരാട്ടങ്ങൾ പലപ്പോഴും രക്തരൂക്ഷിതവും ക്രൂരവുമാകാം. ഏറ്റവും ശക്തനും യോഗ്യനും പ്രതിരോധിക്കാൻ ശേഷിയുമുള്ള കങ്കാരുവാണ് വിജയം നേടുന്നത്.

പുരുഷന്മാർ തമ്മിലുള്ള ഇത്തരം പോരാട്ടങ്ങളെ ബോക്സിംഗ് എന്നാണ് വിളിക്കുന്നത്. മനുഷ്യർക്കിടയിലുള്ള ബോക്സിംഗ് മത്സരം പോലെ പുരുഷ കങ്കാരുക്കൾ പരസ്പരം തള്ളിയിടുകയും, കുത്തുകയും, ഉപദ്രവിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യും. അതി മൂർച്ചയുള്ള മുൻ നഖങ്ങൾ ഉപയോഗിച്ച് അവർ പരസ്പരം അടിക്കുകയും ചെയ്യുന്നു.

Read also: കല്യാണം കൂടാം, ഒപ്പം ഭക്ഷണവും ഉണ്ടാക്കാം; വിചിത്രമായൊരു കല്യാണവിരുന്ന്!

കായികമായി തങ്ങളുടെ ശരീരം എപ്പോഴും പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ജാക്ക്ഡ് കങ്കാരുക്കളുടെ എല്ലാ പേശികളും അധികമായി വളരുകയും ചെയ്യും. കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ഇവരുടെ അതിഗംഭീര്യമുള്ള ശരീരവും വാശിയേറിയ തല്ലുപിടിയും കണ്ട് കണ്ണ് തള്ളി പോകാത്തവർ ചുരുക്കം.

Story highlights: The fit and wild fighter Jacked Kangaroo